അധ്യാപകരില്ല; സ്‌കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
അധ്യാപകരില്ല; സ്‌കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
തിരുവനന്തപുരം പാങ്ങോട് അടപ്പുപാറ സര്‍ക്കാര്‍ ട്രൈബല്‍ എല്‍പി സ്‌കൂളിനാണ് ഈ അവസ്ഥ. 57 വര്‍ഷമായി ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലേക്ക് വരാന്‍ അധ്യാപകര്‍ തയാറാകുന്നില്ല.
എയ്ഡഡ് സ്കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ പൊതുജനങ്ങളും സര്‍ക്കാരും കൈകോര്‍ത്തുനില്‍ക്കുമ്പോള്‍ ഒരു സര്‍ക്കാര്‍ വിദ്യാലയം അധ്യാപകരില്ലാത്തതിനാല്‍ അടുച്ചപൂട്ടലിലേക്ക് പോവുകയാണ്. തിരുവനന്തപുരം പാങ്ങോട് അടപ്പുപാറ സര്‍ക്കാര്‍ ട്രൈബല്‍ എല്‍പി സ്‌കൂളിനാണ് ഈ അവസ്ഥ. 57 വര്‍ഷമായി ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലേക്ക് വരാന്‍ അധ്യാപകര്‍ തയാറാകുന്നില്ല.
1959ലാണ് ആദിവാസി മേഖലയിലെ കുട്ടികള്‍ക്കായി അടപ്പുപാറ ഗവ. എല്‍പി സ്‌കൂള്‍ ആരംഭിച്ചത്. 2005വരെ നൂറോളം കുട്ടികള്‍ പഠിച്ച ഈ വിദ്യാലയത്തില്‍ ഇപ്പോഴുള്ളത് 14 പേരാണ്. സ്‌കൂളിലെത്തുന്ന അധ്യാപകരെല്ലാ സ്ഥലം മാറിപ്പോയതാണ് സ്‌കൂള്‍ ഈ അവസ്ഥയിലെത്താന്‍ കാരണം.
ഇപ്പോള്‍ ഇവിടെയുള്ളത് പ്രധാന അധ്യാപികയടക്കം ആകെ രണ്ടുപേര്‍ മാത്രം. ഗതാഗത സൌകര്യമില്ലാത്തതാണ് അധ്യാപകര്‍ സ്ഥിരമായി നില്‍ക്കാത്തതിന് കാരണം.
വനാതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സ്‌കൂളിലേക്ക് വിദ്യാര്‍ഥികളെയെത്തിക്കാന്‍ വാഹന സൌകര്യമില്ലാത്തതും വിദ്യാര്‍ഥികള്‍ കുറയാന്‍ കാരണമാണ്
പത്തിലധികം ആദിവാസി കോളനികള്‍ക്കുള്ള ഏക സ്‌കൂളാണിത്. ഒരു ഏക്കറോളം ഭൂമിയുണ്ടെങ്കിലും ഹോസ്റ്റലോ മറ്റ് അടിഥാന സൌകര്യ വികസനമോ ഇതുവരെ ഇവിടയുണ്ടായിട്ടില്ല.
Adjust Story Font
16