Quantcast

അതിരപ്പിള്ളി, മുല്ലപ്പെരിയാര്‍ വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാട് ദുരൂഹമെന്ന് കുമ്മനം

MediaOne Logo

admin

  • Published:

    20 Jan 2017 10:44 PM GMT

അതിരപ്പിള്ളി, മുല്ലപ്പെരിയാര്‍ വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാട് ദുരൂഹമെന്ന് കുമ്മനം
X

അതിരപ്പിള്ളി, മുല്ലപ്പെരിയാര്‍ വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാട് ദുരൂഹമെന്ന് കുമ്മനം

അതിരപ്പിള്ളി, മുല്ലപ്പെരിയാര്‍ വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാട് ദുരൂഹമാണെന്ന് കുമ്മനം രാജശേഖരന്‍.

അതിരപ്പിള്ളി, മുല്ലപ്പെരിയാര്‍ വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാട് ദുരൂഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടേത് കുറ്റകരമായ മൌനമാണ്. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് പകരം ജനങ്ങളേയും പരിസ്ഥിതി പ്രവര്‍ത്തകരേയും അവഹേളിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയും സര്‍ക്കാരും സ്വീകരിച്ചിരിക്കുന്നതെന്നും കുമ്മനം കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് മിച്ചഭൂമികള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കുമ്മനം രാജശേഖരന്‍. ഇതിനായി ഭൂപരിഷ്കരണ നിയമം ഭേദഗതി ചെയ്യണമെന്നും ആറന്‍മുള വിമാനത്താവള പ്രദേശം മിച്ചഭൂമിയായി പ്രഖ്യാപിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാന്‍ തയ്യാറാകണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

TAGS :

Next Story