Quantcast

സമൂഹവിവാഹ കേസില്‍ കെഎം മാണി കുറ്റക്കാരനല്ലെന്ന് വിജിലന്‍സ്

MediaOne Logo

admin

  • Published:

    28 Jan 2017 8:41 AM GMT

മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ  റിപ്പോര്‍ട്ട് അന്വേഷണം സംഘം തിരുവനന്തപുരം വിജിലന്‍സ് കോടതി യില്‍ സമര്‍പ്പിച്ചു. ബാര്‍കോഴക്കേസിലെ പണം ഉപയോഗിച്ചാണ് സമൂഹ വിവാഹം ....

മൂന്ന് അഴിമതി ആരോപണങ്ങളില്‍ മുൻ ധനമന്‍ത്രി കെ എം മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ് റിപ്പോര്‍ട്ട്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ വിജിലന്‍സ് ത്വരിത പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബാർ കോഴയുടെ പണം ഉപയോഗിച്ച് സമൂഹ വിവാഹം നടത്തി എന്നതടക്കമുള്ള ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തല്‍

2014 ഒക്ടോബര്‍ മാസത്തിലാണ് കേരള കോൺഗ്രസ് മാണി വിഭാഗം സമൂഹവിവാഹം നടത്തിയത്.110 വിവാഹങ്ങൾ നടത്തിയപ്പോൾ ഓരോ ദമ്പതിക്കും 5 പവൻ സ്വർണ്ണവും ഒന്നര ലക്ഷം രൂപയും നല്‍കി.ബാർ കോഴയില്‍ നിന്ന് ലഭിച്ച പണം കൊണ്ടാണ് വിവാഹം നടത്തിയതെന്നായിരുന്നു പരാതി. ഇതില്‍ മാണിക്കെതിരെ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് അന്വേഷണ സംഘം സമർപ്പിച്ച ത്വരിതപരിശോധന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മാത്രമല്ല മാണിക്കെതിരെ ഉയർന്ന മറ്റ് രണ്ട് അഴിമതി ആരോപണങ്ങളില്‍ കഴമ്പില്ലെന്നും വിജിലൻസ് കണ്ടെത്തി. പ്രോസിക്യൂട്ടർമാരെ നിയമിച്ചതിലും, കെ എസ് എഫ് ഇ യില്‍ ആളെ നിയമിച്ചതില്‍ ക്രമക്കേട് ഉണ്ടെന്ന ആരോപണവും വിജിലൻസ് തള്ളിക്കളഞ്ഞു. ഇക്കാര്യത്തില്‍ പരാതിക്കാരന്‍റെ നിലപാട് കൂടി അറിഞ്ഞശേഷമായിരിക്കും റിപ്പോർട്ട് അംഗീകരിക്കണമോയെന്ന കാര്യത്തില്‍ കോടതി അന്തിമ തീരുമാനമെടുക്കുക

TAGS :

Next Story