എല്‍ഡിഎഫ് മദ്യനയം തിരുത്തിയത് തിരിച്ചടി പേടിച്ചെന്ന് സുധീരന്‍
എല്‍ഡിഎഫ് മദ്യനയം തിരുത്തിയത് തിരിച്ചടി പേടിച്ചെന്ന് സുധീരന്‍
മദ്യനയത്തെ കുറിച്ച് എല്‍ഡിഎഫ് - യുഡിഎഫ് നേതാക്കള്‍ തമ്മിലുള്ള വാക് പോര് തുടരുകയാണ്.
മദ്യനയത്തെ കുറിച്ച് എല്‍ഡിഎഫ് - യുഡിഎഫ് നേതാക്കള്‍ തമ്മിലുള്ള വാക് പോര് തുടരുകയാണ്. എല്‍ഡിഎഫ് നയം തിരുത്തിയത് തിരിച്ചടി പേടിച്ചാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ശക്തമായ ജനരോഷത്തെ ഭയന്നാണ് മദ്യം നയം മാറ്റില്ലെന്ന് പ്രഖ്യാപിക്കാന്‍ സിപിഎം കേന്ദ്ര നേതൃത്വം തയാറായതെന്ന് കെപിസിസി പ്രസിഡന്‍റ് വി എം സുധീരനും പറഞ്ഞു. മദ്യ നയം സംബന്ധിച്ച ചര്‍ച്ച വഴി തിരിച്ചുവിടാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മറുപടി.
മദ്യലോബിയുടെ വക്കാലത്തുമായി നിലകൊള്ളുന്ന സിപിഎം സംസ്ഥാന നേതൃത്വം ഇനിയെങ്കിലും നിലപാടില്‍ നിന്ന് പിന്തിരിയണമെന്ന് വി എം സുധീരന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ മദ്യനയത്തില്‍ ചര്‍ച്ച വഴി തിരിച്ചുവിടാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചടിച്ചു. മദ്യ വര്‍ജനത്തില്‍ അധിഷ്ഠിതമായ നിലപാടായിരിക്കും എല്‍ഡിഎഫ് സ്വീകരിക്കുക. നിലവിലുള്ളതിനേക്കാള്‍ മദ്യലഭ്യത കുറക്കുമെന്നും കോടിയേരി പറഞ്ഞു.
സിപിഐക്കും സിപിഎമ്മിനും പ്രത്യേക മദ്യനയമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. എല്‍ഡിഎഫിന്‍റെ നയം മദ്യവര്‍ജനമാണ്. മദ്യനിരോധം പ്രായോഗികമല്ലെന്ന് അല്‍പ്പം ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാകുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
Adjust Story Font
16