Quantcast

മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണം: വിഎസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു

MediaOne Logo

Sithara

  • Published:

    3 Feb 2017 10:27 AM GMT

മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണം: വിഎസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു
X

മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണം: വിഎസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു

മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി നടപടികള്‍ നിര്‍ഭയമായി റിപ്പോര്‍ട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് വി എസ് അച്യുതാനന്ദന്‍.

മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി നടപടികള്‍ നിര്‍ഭയമായി റിപ്പോര്‍ട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് വി എസ് അച്യുതാനന്ദന്‍. ഒരുപറ്റം അഭിഭാഷകരും പോലീസും ചേര്‍ന്ന് മാധ്യമപ്രവര്‍ത്തനം തടയുന്നത് ഭരണഘടനപരമായ സങ്കല്‍‌പ്പത്തിന് എതിരാണെന്ന് വിഎസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടു. സുപ്രിം കോടതിക്ക് വിഎസ് അയച്ച കത്തിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

ഹൈക്കോടതിയിലും ഇതര കോടതികളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിഭാഷകര്‍ ഏര്‍പ്പെടുത്തിയ വിലക്ക് തുടരുന്ന സാഹചര്യത്തിലാണ് വിഎസിന്റെ ഇടപെടല്‍. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനയച്ച കത്തില്‍ അഭിഭാഷകര്‍ക്കൊപ്പം പോലീസിനും വിമര്‍ശമുണ്ട്. ഹൈക്കോടതി തന്നെ മീഡിയാ റൂം ഒഴിവാക്കിയ സാഹചര്യം അംഗീകരിക്കാനാവില്ലെന്നാണ് വിഎസിന്‍റെ നിലപാട്. തുറന്ന കോടതിയെന്ന ഭരണഘടനാപരമായ സങ്കല്‍പ്പത്തിന് വിരുദ്ധമായ നടപടിക്കെതിരെ അടിയന്തരമായി ഇടപെടണമെന്നാണ് കത്തിലെ ഉള്ളടക്കം.

വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ന്ന് വന്നിരുന്ന മൌനം അവസാനിപ്പിച്ചു. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും ഏറ്റുമുട്ടേണ്ടവരല്ല. ഹൈക്കോടതിയുടെ മുന്‍പില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നു. ഇരുകൂട്ടരും വൈകാരികമായാണ് കാര്യങ്ങളെ കാണുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരമുണ്ടാകണം. തര്‍ക്കം കോടതി പരിഹരിക്കട്ടെയെന്നും പിണറായി പ്രതകരിച്ചു.

അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്നം പരിഹരിക്കണമെന്ന് ഹൈക്കോടതി ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണനും അനു ശിവരാമനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടു. ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിച്ചപ്പോഴായിരുന്നു ജസ്റ്റിസുമാര്‍ നിലപാട് വ്യക്തമാക്കിയത്. കേസില്‍ കേരള പത്രപ്രവര്‍ത്തക യൂണിയനും കക്ഷിചേര്‍ന്നിട്ടുണ്ട്.

TAGS :

Next Story