ജിഷയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് മോക്ക്ഡ്രില്‍
മാനാഞ്ചിറ മൈതാനം. അവിടെ രണ്ട് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ഉപദ്രവിക്കാനുളള ശ്രമം. പൊതു ഇടത്ത് സ്ത്രീകള്‍ അക്രമിക്കപ്പെടുമ്പോള്‍ സമൂഹം എങ്ങനെ പ്രതികരിക്കുന്നു എന്നറിയാനായിരുന്നു മോക്ക്ഡ്രില്‍.
പെരുമ്പാവൂരില്‍ ക്രൂരപീഢനത്തിനൊടുവില്‍ മരിച്ച ജിഷയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് നടന്ന മോക്ക്ഡ്രില്‍ ശ്രദ്ധേയമായി. കോഴിക്കോട് - മലപ്പുറം കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. മാനാഞ്ചിറ മൈതാനം. അവിടെ രണ്ട് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ഉപദ്രവിക്കാനുളള ശ്രമം. പൊതു ഇടത്ത് സ്ത്രീകള്‍ അക്രമിക്കപ്പെടുമ്പോള്‍ സമൂഹം എങ്ങനെ പ്രതികരിക്കുന്നു എന്നറിയാനായിരുന്നു മോക്ക്ഡ്രില്‍.
കാഴ്ചക്കാരായി നില്‍ക്കാതെ സമൂഹത്തിലെ പ്രശ്നങ്ങളില്‍ ഇടപ്പെടണമെന്ന ആഹ്വാനമാണ് പരിപാടിയിലൂടെ നടത്തിയതെന്ന് സംഘാടകര്‍ പറയുന്നു. പ്രതിജ്ഞ എടുത്തും ഓരോരുത്തരുടെയും മനസ്സിലെ അന്ധകാരം ഇല്ലാതാക്കാന്‍ മെഴുകുതിരി കത്തിച്ചുമാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞത്.
Adjust Story Font
16