ജിഷയുടെ കൊലപാതകം: അന്വേഷണം ലൈംഗിക അതിക്രമ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലിന് പുറത്തിറങ്ങിയവരിലേക്കും
ജിഷയുടെ കൊലപാതകം: അന്വേഷണം ലൈംഗിക അതിക്രമ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലിന് പുറത്തിറങ്ങിയവരിലേക്കും
ഇന്ന് രാവിലെ പൊലീസുകാര്‍ പെരുമ്പാവൂര് താലൂക്ക് ആശുപത്രിയിലെത്തി ജിഷയുടെ സഹോദരി ദീപയില്‍ നിന്ന് വിശദമായ മൊഴിയെടുത്തു.
പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട് 15 ദിവസം കഴിഞ്ഞിട്ടും പ്രതിയെ കുറിച്ച് സൂചനകളൊന്നും പൊലീസിന് ലഭിച്ചില്ല.
കേരളത്തില്‍ ലൈംഗിക അതിക്രമ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലിന് പുറത്തിറങ്ങിയവരെ കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
ജിഷയുടെ സഹോദരി ദീപയില്‍ നിന്ന് പൊലീസ് ഇന്നും മൊഴിയെടുത്തു.
ജിഷയുടെ കൊലപാതകം സംബന്ധിച്ച് പൊലീസ് നിലവില്‍ കസ്റ്റഡിയില്‍ എടുത്തവരില്‍ നിന്ന് കാര്യമായ വിവരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് അന്വേഷണം മറ്റുള്ളവരിലേക്കും പൊലീസ് വ്യാപിപ്പിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ലൈംഗിക അതിക്രമ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ നിന്നിറങ്ങിയ 209 ഓളം പേരില്‍ നിന്ന് പൊലീസ് മൊഴിയെടുക്കാന്‍ ആരംഭിച്ചത്.
നിലവില്‍ എറണാകുളം, കോട്ടയം, തൃശൂര്‍ ജില്ലയില്‍ നിന്നുള്ളവരെ പൊലീസ് ചോദ്യം ചെയ്ത് കഴിഞ്ഞു.ആധാര്‍ കാര്‍ഡിലെ വിരലടയാളം പരിശോധിക്കാന്‍ നിയമപരമായ അനുമതി ലഭിക്കാത്തതിനാല്‍ പൊലീസ് സംശയിക്കുന്ന മോഷ്ടാക്കള്‍ അടക്കമുള്ളവരുടെ വിരലടയാളം പരിശോധിക്കുന്നുണ്ട്.
ജിഷയെ കൊലപ്പെടുത്തിയ ആളുടെ ലക്ഷ്യം എന്തായിരുന്നെന്ന് മനസ്സിലാക്കാന്‍ കഴിയാത്തതും അന്വേഷണം തടസ്സപ്പെടുത്തുന്നുണ്ട്.
ഇന്ന് രാവിലെ പൊലീസുകാര്‍ പെരുമ്പാവൂര് താലൂക്ക് ആശുപത്രിയിലെത്തി ജിഷയുടെ സഹോദരി ദീപയില്‍ നിന്ന് വിശദമായ മൊഴിയെടുത്തു. ഇപ്പോഴത്തെ അന്വേഷണ പുരോഗതി വ്യക്തമാക്കാന് കഴിയില്ലെന്ന നിലപാടിലാണ് പൊലീസ്.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും ശാസ്ത്രീയമായ തെളിവുകളും ശേഖരിക്കുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ കുറ്റവാളിയെ കണ്ടെത്തുന്നത് ഇനിയും വൈകുമെന്നാണ് സൂചന.
Adjust Story Font
16