Quantcast

മാണിയെ വരുതിയിലാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് കളത്തിലിറങ്ങും

MediaOne Logo

Alwyn K Jose

  • Published:

    17 Feb 2017 10:47 AM

മാണിയെ വരുതിയിലാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് കളത്തിലിറങ്ങും
X

മാണിയെ വരുതിയിലാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് കളത്തിലിറങ്ങും

പ്രശ്നങ്ങള്‍ മുഴുവന്‍ ഹൈക്കമാന്റിനെ നേരിട്ടറിയിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ അറിയിച്ചു.

കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് ഇടപെടും. പ്രശ്നങ്ങള്‍ മുഴുവന്‍ ഹൈക്കമാന്റിനെ നേരിട്ടറിയിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ അറിയിച്ചു. കെഎം മാണിയുമായി ഉമ്മന്‍ചാണ്ടി നടത്തുന്ന ചര്‍ച്ചകള്‍ തുടരാനും കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ തീരുമാനമായി.

കെഎം മാണി നിലപാട് കടുപ്പിച്ച് നില്‍ക്കുന്ന സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലും, വിഎം സുധീരനും, ഉമ്മന്‍ചാണ്ടിയും കൂടിക്കാഴ്ച നടത്തിയത്. മാണിയുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ചെന്നിത്തലയേയും, സുധീരനേയും ഉമ്മന്‍ചാണ്ടി അറിയിച്ചു. കെഎം മാണി കോണ്‍ഗ്രസിനെതിരായ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണന്ന വിവരമാണ് ഉമ്മന്‍ചാണ്ടി ധരിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ തുടരാനുള്ള തീരുമാനം. പ്രാഥമിക കാര്യങ്ങള്‍ ഹൈക്കമാന്റിനെ അറിയിച്ചെങ്കിലും വിശദമായ ചര്‍ച്ചകള്‍ നാലാം തീയതി കേരള നേതാക്കള്‍ ഡല്‍ഹിയിലെത്തുമ്പോഴേ നടക്കൂ. കോണ്‍ഗ്രസ് പുനസംഘടന അവസാനഘട്ടത്തിലാണന്നും വിഎം സുധീരന്‍ വ്യക്തമാക്കിയിട്ടുണ്ട്.

TAGS :

Next Story