Quantcast

ചിറയിന്‍കീഴ് നിലനിര്‍ത്താന്‍ എല്‍ഡിഎഫ്

MediaOne Logo

admin

  • Published:

    17 Feb 2017 1:15 PM GMT

ചിറയിന്‍കീഴ് നിലനിര്‍ത്താന്‍ എല്‍ഡിഎഫ്
X

ചിറയിന്‍കീഴ് നിലനിര്‍ത്താന്‍ എല്‍ഡിഎഫ്

കയര്‍മത്സ്യത്തൊഴിലാളികളുടെ വോട്ട് നിര്‍ണായകം

രണ്ടാം പോരാട്ടത്തിനൊരുങ്ങി ചിറയിന്‍കീഴ് നിയമസഭ മണ്ഡലം. മണ്ഡലം നിലനിര്‍ത്താന്‍ എല്‍ഡിഎഫ് സിറ്റിങ് എം എല്‍ എയെ തന്നെ രംഗത്തിറക്കിയപ്പോള്‍ യുവനേതാവിനെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാന്‍ തയ്യാക്കുകയാണ് യുഡിഎഫ്.

2011ലെ പുനര്‍വിഭജനത്തില്‍ രൂപീകൃതമായതാണ് പട്ടികജാതി സംവരണ മണ്ഡലമായ ചിറയിന്‍കീഴ്. ആറ്റിങ്ങല്‍ മണ്ഡലത്തിലെ കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ്, ചിറയിന്‍കീഴ്, കിഴുവിലം, അഴൂര്‍ പഞ്ചായത്തുകളും കിളിമാനൂരിന്റെ ഭാഗമായിരുന്ന മുദാക്കലും കഴക്കൂട്ടം മണ്ഡലത്തിലായിരുന്ന കഠിനംകുളം, മംഗലപുരം പഞ്ചായത്തുകളും ഉള്‍പ്പെടുത്തിയാണ് ചിറയിന്‍കീഴ് നിയമസഭാ മണ്ഡലം.

എട്ടില്‍ അഞ്ചു പഞ്ചായത്തുകളും എല്‍ഡിഎഫിനൊപ്പം. മൂന്നെണ്ണം യുഡിഎഫിനും.ആകെയുള്ള 149 വാര്‍ഡുകളില്‍ 71 ല്‍ എല്‍ഡിഎഫും 66 ല്‍ യുഡിഎഫും എട്ടിടത്ത് ബിജെപിയും നാലിടത്ത് സ്വതന്ത്രരും ഭരിക്കുന്നു. മണ്ഡലത്തിന്റെ 15 കിലോമീറ്ററിലധികം തീരദേശമേഖലയാണ്. മല്‍സ്യബന്ധനം കയര്‍ മേഖല എന്നിവയെ ആശ്രയിച്ച് കഴിയുന്നവരാണ് വോട്ടര്‍മാരില്‍ നല്ലൊരു ശതമാനവും. വികസന മുരടിപ്പ്, കുടിവെള്ള ക്ഷാമം തുടങ്ങിയവ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവും.

12225 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച് മണ്ഡലത്തിലെ കന്നി എം എല്‍ എയായ സിപിഐയുടെ വി ശശി ഇത്തവണയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

ബിജെപിക്ക് വലിയ സ്വാധീനമുള്ള മണ്ഡലമല്ല ചിറയിന്‍കീഴ്. ഡോ പി പി വാവയാണ് സ്ഥാനാര്‍ഥി. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ശശി പന്തളവും പ്രചാരണത്തില്‍ സജീവമാണ്.

TAGS :

Next Story