എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ജൂണ്‍ രണ്ടിന്
എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ജൂണ്‍ രണ്ടിന്
ജൂലൈ എട്ടിനായിരിക്കും ബജറ്റ് അവതരണം.
എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ജൂണ്‍ രണ്ടിന് നടത്താന്‍ തീരുമാനം. മൂന്നാം തീയതിയായിരിക്കും സ്പീക്കര്‍ തെരഞ്ഞെടുപ്പ്. 24-ന് നിയമസഭ സമ്മേളനം തുടങ്ങാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ജൂലൈ എട്ടിനായിരിക്കും ബജറ്റ് അവതരണം.
മുഖ്യമന്ത്രിയും മന്ത്രിമാരും സ്ഥാനം ഏറ്റതോടെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. പ്രോ ടൈം സ്പീക്കറായി എസ് ശര്‍മ്മയെ തീരുമാനിച്ചിട്ടുണ്ട്. ജൂണ്‍ രണ്ടിനാണ് നിയുക്ത എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ. മൂന്നാം തീയതി സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കും. പി.ശ്രീരാമകൃഷ്ണനായിരിക്കും അടുത്ത സ്പീക്കര്‍. ജൂണ്‍ 24-ന് തുടങ്ങി ജുലൈ അവസാനം വരെ നിയമസഭ സമ്മേളനം ചേരാനാണ് തീരുമാനം. ധനമന്ത്രി തോമസ് ഐസക്ക് ജൂലൈ എട്ടിന് പൊതുബജറ്റ് അവതരിപ്പിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ചയാണ് ഡല്‍ഹിക്ക് തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് സമയം ചോദിച്ചിട്ടുണ്ട്. രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരേയും കാണും. ആദ്യ ഡല്‍ഹി യാത്രയില്‍ മന്ത്രിമാര്‍ ആരും പിണറായിക്കൊപ്പമുണ്ടാകില്ല.
Adjust Story Font
16