Quantcast

കടകംപള്ളി കേസില്‍ സലീംരാജിനെ ഒഴിവാക്കിയ കുറ്റപത്രം കോടതി തിരിച്ചയച്ചു

MediaOne Logo

Khasida

  • Published:

    21 Feb 2017 4:35 PM GMT

കടകംപള്ളി കേസില്‍ സലീംരാജിനെ ഒഴിവാക്കിയ കുറ്റപത്രം കോടതി തിരിച്ചയച്ചു
X

കടകംപള്ളി കേസില്‍ സലീംരാജിനെ ഒഴിവാക്കിയ കുറ്റപത്രം കോടതി തിരിച്ചയച്ചു

സലീംരാജിനെ ഒഴിവാക്കാനുള്ള കാരണം വ്യക്തമല്ലെന്ന് കോടതിയുടെ നിരീക്ഷണം

കടംകന്പള്ളി ഭൂമി തട്ടിപ്പ് കേസില്‍ ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലീംരാജിനെ ഒഴിവാക്കി സമര്‍പ്പിച്ച കുറ്റപത്രം കോടതി തിരിച്ചയച്ചു.തിരുവനന്തപുരം സിജെഎം കോടതിയാണ് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിശദീകരണം തേടിയത്.കോടതി നടപടി സിബിഐയുടെ കേരളാഘടകത്തിനേറ്റ തിരിച്ചടിയാണന്ന് വി.എസ് അച്യുതാനന്ദന്‍ പ്രതികരിച്ചു

കടംകന്പള്ളി ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രണ്ട് കുറ്റപത്രങ്ങളാണ് സിബിഐ സിജെഎം കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.ഇതില്‍ സലീംരാജിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി രണ്ടാമത് സമര്‍പ്പിച്ച കുറ്റപത്രമാണ് കോടതി തിരിച്ചയച്ചത്.സലീംരാജ് അടക്കം എഫ്ഐആറില്‍ പേരുണ്ടായിരുന്ന പ്രതികളെ കേസില്‍ നിന്ന് ഒഴിവാക്കിയ സാഹചര്യം വ്യക്തമല്ലന്നാണ് കോടതിയുടെ നിരീക്ഷണം.വിശദീകരണം നല്‍കിയുള്ള കുറ്റപത്രം സിബിഐ ഉടന്‍ സമര്‍പ്പിക്കും.കേസുമായി ബന്ധപ്പെട്ട് ഇനിയും കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കാന്‍ ഉണ്ടന്ന വിശദീകരണമാവും സിബിഐ നല്‍കുക.

കോടതിയില്‍ സിബിഐ നല്‍കിയ ആദ്യ കുറ്റപത്രത്തില്‍ സലീം രാജ് പ്രതിയാണ്.സലീംരാജിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതില്‍ ദുരൂഹതയുള്ളതിനാലാണ് കോടതി കുറ്റപത്രം തിരിച്ചയച്ചതെന്ന് വി.എസ് ആരോപിച്ചു.പണത്തിനും,സ്വാധീനത്തിനും വഴങ്ങി കേസുകള്‍ അട്ടിമറിക്കുന്ന കേരളത്തിലെ സിബിഐ ഉദ്യോഗസ്ഥര്‍ക്കുള്ള തിരിച്ചടിയാണ് കോടതി നടപടിയെന്നും വി.എസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

TAGS :

Next Story