Quantcast

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയോട് പ്രിന്‍സിപ്പാള്‍ മോശമായി പെരുമാറിയതായി പരാതി

MediaOne Logo

admin

  • Published:

    21 Feb 2017 9:18 PM GMT

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയോട് പ്രിന്‍സിപ്പാള്‍ മോശമായി പെരുമാറിയതായി പരാതി
X

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയോട് പ്രിന്‍സിപ്പാള്‍ മോശമായി പെരുമാറിയതായി പരാതി

വിദ്യാര്‍ഥികളുടെ രേഖാമൂലമുള്ള പരാതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സ്വീകരിച്ചില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ നിരാഹാര സമരത്തിലാണ്.

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയോട് പ്രിന്‍സിപ്പാള്‍ മോശമായി പെരുമാറിയതായി പരാതി. വിദ്യാര്‍ഥികളുടെ രേഖാമൂലമുള്ള പരാതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ നിരാഹാര സമരത്തിലാണ്.

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ നഴ്സിംഗ് സ്കൂളിലാണ് സംഭവം. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി പ്രിന്‍സിപ്പാളിന്റെ മുറിയില്‍ ചായ നല്‍കി മടങ്ങിമ്പോള്‍ തിരിച്ചു വിളിച്ച് മോശമായി പെരുമാറിയെന്നാണ് പരാതി. പ്രിന്‍സിപ്പാളിനെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചതോടെ പിടിഎ ഭാരവാഹികളും കോളജിലെത്തി. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഡിഎംഒ വിദ്യാര്‍ഥികളുടെ രേഖാമൂലമുള്ള പരാതി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.

വിദ്യാര്‍ഥിനികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ രാത്രി സമയങ്ങളില്‍ വാര്‍ഡന്‍ ഉണ്ടാവാറില്ലെന്നും പരാതിയുണ്ട്. അപകടങ്ങള്‍ ഉണ്ടായാല്‍ പോലും ഹോസ്റ്റലില്‍ നിന്നും പുറത്തേക്ക് വിവരം അറിയിക്കുന്നതിനുള്ള സംവിധാനം പോലും സ്ഥാപനത്തിലില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

TAGS :

Next Story