വിവാദ ഉത്തരവ് പിന്‍വലിച്ചതിന് മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നുവെന്ന് സുധീരന്‍
വിവാദ ഉത്തരവ് പിന്‍വലിച്ചതിന് മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നുവെന്ന് സുധീരന്‍
ഇനിയും ചില ഉത്തരവുകള്‍ കൂടി റദ്ദാക്കാനുണ്ട്
വിവാദമായ ഉത്തരവ് പിന്‍വലിച്ചതിന് മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഇനിയും ചില ഉത്തരവുകള്‍ കൂടി റദ്ദാക്കാനുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസിനകത്ത് സംഘര്‍ഷങ്ങളില്ലെന്നു സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ ശരിയല്ലെങ്കില്‍ ചൂണ്ടിക്കാണിക്കുക പതിവാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഉത്തരവ് റദ്ദാക്കിയത് കൊണ്ട് ആശങ്കകള്‍ അവസാനിക്കുന്നില്ലെന്ന് ടി.എന്‍ പ്രതാപന്‍ എംഎല്‍എ പറഞ്ഞു. റവന്യൂ വകുപ്പ് കൂടതല്‍ ജാഗ്രത കാണിക്കേണ്ടിയിരുന്നു. വിവിധ വകുപ്പുകള്‍ ചേര്‍ന്നാണ് ഉത്തരവ് ഇറക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉന്നത അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതാപന്‍ ആവശ്യപ്പെട്ടു.
Adjust Story Font
16