Quantcast

ബി ജെ പി വേദിയിൽ മാര്‍ത്തോമ്മ സഭാധ്യക്ഷന്‍

MediaOne Logo

admin

  • Published:

    24 Feb 2017 10:02 AM GMT

ബി ജെ പി വേദിയിൽ മാര്‍ത്തോമ്മ സഭാധ്യക്ഷന്‍
X

ബി ജെ പി വേദിയിൽ മാര്‍ത്തോമ്മ സഭാധ്യക്ഷന്‍

പി.എസ് ശ്രീധരന്‍ പിള്ളയുടെ പുസ്തക പ്രകാശന വേദിയിലാണ് മെത്രാപ്പോലീത്ത എത്തിയത്.

ഭരണകൂടം നടപ്പാക്കുന്ന ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ ജനാധിപത്യത്തിന്റെ മൂല്യത്തെ ഹനിക്കുന്നതായി മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത. ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ഥി പി.എസ് ശ്രീധരന്‍ പിള്ളയുടെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കവെയാണ് മെത്രാപ്പോലീത്തയുടെ പ്രതികരണം.

ചെങ്ങന്നൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി നേതാവുമായ പി എസ് ശ്രീധരന്‍ പിള്ള രചിച്ച രണ്ട് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിലാണ് മാര്‍ത്തോമ്മ സഭാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത പങ്കെടുത്തത്. ശ്രീധരന്‍ പിള്ള രചിച്ച 'ഇരകളും പ്രതികളും' എന്ന പുസ്തകം പ്രകാശനം ചെയ്ത മെത്രാപ്പോലീത്ത മൂല്യാധിഷ്ഠിത ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള രാഷ്ട്രീയ ശ്രമങ്ങളുണ്ടാവണമെന്ന് ആവശ്യപ്പെട്ടു.
ശ്രീധരന്‍ പിള്ളയ്ക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നാണ് മെത്രാപ്പോലീത്ത പ്രസംഗം അവസാനിപ്പിച്ചത്.

ചടങ്ങ് പുസ്തക പ്രകാശനമായിരുന്നെങ്കിലും ഫലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയായി ചsങ്ങ് മാറി. മെത്രാപ്പോലീത്തയുടെ പരിപാടിയിലെ സാന്നിധ്യം ഇതിനകം രാഷട്രീയ ചര്‍ച്ചയ്ക്കും വിവാദത്തിനും വഴി തുറന്നിട്ടുണ്ട്.
ൃനഅതേ സമയം പരിപാടിക്ക് രാഷ്ട്രീയ നിറം നല്‍കേണ്ടതില്ലെന്നാണ് സഭാധികൃധരുടെ നിലപാട്.

ശ്രീധരന്‍ പിള്ളയുടെ ഇടത് ചരിത്ര രചനയെ വിമര്‍ശിക്കുന്ന പുന്നപ്ര വയലാര്‍ സമരത്തിന്റെ കാണാപ്പുറങ്ങള്‍ പ്രകാശനം ചെയ്ത് സംസാരിച്ച ഡോ.ഡി. ബാബു പോളും ബി ജെ പിയെയും ശ്രീധരന്‍ പിള്ളയെയും ആവോളം പുകഴ്ത്തിയാണ് വേദി വിട്ടത്.

TAGS :

Next Story