Quantcast

മാണിയെ പിന്തുണച്ച് കുര്യന്‍; കുര്യനെതിരെ ഐ ഗ്രൂപ്പ്

MediaOne Logo

Khasida

  • Published:

    26 Feb 2017 3:58 PM GMT

ബാര്‍ കോഴ കേസില്‍ ഇരട്ടനീതിയുണ്ടായിട്ടില്ലെന്ന് പി ജെ കുര്യനെ പാര്‍ട്ടി ബോധ്യപ്പെടുത്തിയിട്ടും

ബാര്‍ കോഴ വിഷയത്തിലും, യുഡിഎഫ് ചെയര്‍മാന്‍ വിഷയത്തിലും കെ എം മാണിയെ പിന്തുണച്ചു രംഗത്തെത്തിയ പി ജെ കുര്യനെതിരെ ഐ ഗ്രൂപ്പ്. ഉത്തരവാദിത്തമുള്ള ഒരു കോണ്‍ഗ്രസ് നേതാവിന് യോജിച്ചതല്ല പി ജെ കുര്യന്റെ പ്രസ്താവനയെന്ന് ജോസഫ് വാഴയ്ക്കന്‍ പ്രതികരിച്ചു. ബാര്‍ കോഴ കേസില്‍ ഇരട്ടനീതിയുണ്ടായിട്ടില്ലെന്ന് പി ജെ കുര്യനെ പാര്‍ട്ടി ബോധ്യപ്പെടുത്തിയിട്ടും ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ലെന്ന് വാഴയ്ക്കന്‍ പറഞ്ഞു. കൂട്ടായ ചര്‍ച്ചകളിലൂടെയാണ് യുഡിഎഫ് ചെയര്‍മാനെ തെരഞ്ഞെടുത്തതെന്ന് ഉമ്മന്‍ ചാണ്ടിയും പ്രതികരിച്ചു.

ബാര്‍ കോഴ വിഷയത്തില്‍ കെ എം മാണിക്കും കെ ബാബുവിനും രണ്ടുനീതിയാണ് ലഭിച്ചതെന്ന് പി ജെ കുര്യന്‍ കഴിഞ്ഞ ദിവസം ഒരു രാഷ്ട്രീയ വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒപ്പം മുന്നണി വിട്ട കേരളാ കോണ്‍ഗ്രസ് എമ്മിനെ മടക്കി കൊണ്ടുവരാന്‍ കോണ്‍ഗ്രസ് നേതൃത്വം മുന്‍കൈയെടുക്കണമെന്നും പി ജെ കുര്യന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ഐ ഗ്രൂപ്പ് രംഗത്തെത്തിയത്. ബാര്‍ കോഴ വിഷയത്തില്‍ ഇരട്ടനീതിയില്ലെന്ന് പാര്‍ട്ടി പി ജെ കുര്യനെ ബോധ്യപ്പെടുത്തിയതാണ്.

കെ എം മാണി യുഡിഎഫ് വിടാന്‍ പറഞ്ഞ കാരണങ്ങളിലൊന്ന് തിരുവല്ലയിലെ തെരഞ്ഞെടുപ്പ് തോല്‍വിയാണെന്നും പ്രതിസ്ഥാനത്ത് പി ജെ കുര്യനാണെന്ന് അദ്ദേഹം മനസിലാക്കണമെന്നും ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു.

യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ കൊണ്ടുവന്നത് കൂട്ടായ ചര്‍ച്ചകളിലൂടെയാണെന്ന് ഉമ്മന്‍ ചാണ്ടിയും പ്രതികരിച്ചു.

കെ എം മാണി മുന്നണി വിട്ടുപോയിട്ടും അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയ പിജെ കുര്യന്റെ പ്രസ്താവനകള്‍ കോണ്‍ഗ്രസില്‍ പുതിയ പടലപ്പിണക്കങ്ങള്‍ക്ക് കളമൊരുക്കുകയാണ്.

TAGS :

Next Story