കോടതി വിധി അനുസരിച്ച് പൂരം നടത്തും: മുഖ്യമന്ത്രി
കോടതി വിധി അനുസരിച്ച് പൂരം നടത്തും: മുഖ്യമന്ത്രി
കോടതി വിധിക്കും നിയമങ്ങള്‍ക്കും സുരക്ഷാ നിയന്ത്രണങ്ങള്‍ക്കും വിധേയമായി തൃശൂര്‍ പൂരം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
കോടതി വിധിക്കും നിയമങ്ങള്‍ക്കും സുരക്ഷാ നിയന്ത്രണങ്ങള്‍ക്കും വിധേയമായി തൃശൂര്‍ പൂരം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആനയെഴുന്നള്ളിപ്പും പതിവുപോലെ നടക്കും. പരവൂര്‍ വെടിക്കെട്ട് അപകട ദുരിത ബാധിതര്‍ക്കായി ഇരുദേവസ്വങ്ങളും ചേര്‍ന്ന് അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച് മുഖ്യമന്ത്രി ദേവസ്വം പ്രതിനിധികളുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സി എന്‍ ബാലകൃഷ്ണന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ദേവസ്വം പ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം. കോടതി വിധിക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി തൃശൂര്‍ പൂരം നടത്തുമെന്ന് യോഗ ശേഷം മുഖ്യമന്ത്രി അറിയിച്ചു. വെടിക്കെട്ട് കാണാനെത്തുന്നവര്‍ 100 മീറ്റര്‍ അകലം പാലിക്കണമെന്നത് അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ഇന്ന് വൈകീട്ട് ഏഴ് മണിക്കുള്ള സാമ്പിള്‍ വെടിക്കെട്ടോടെ തൃശൂര്‍ പൂരത്തിന്‍റെ ചടങ്ങുകള്‍ക്ക് തുടക്കമാകും.
Adjust Story Font
16