നേതൃമാറ്റ ചര്‍ച്ച നിഷേധിച്ച് സുധീരനും ചെന്നിത്തലയും
നേതൃമാറ്റ ചര്‍ച്ച നിഷേധിച്ച് സുധീരനും ചെന്നിത്തലയും
കെപിസിസി ക്യാമ്പ് എക്സിക്യുട്ടീവില്‍ നേതൃമാറ്റമെന്ന ആവശ്യം ഉയര്‍ന്നിട്ടില്ലെന്ന് സുധീരനും രമേശ് ചെന്നിത്തലയും
നേതൃമാറ്റ ചര്‍ച്ചകള്‍ നിഷേധിച്ച് കെപിസിസി പ്രസിഡന്റ് വി എം സുധീരനും രമേശ് ചെന്നിത്തലയും. ക്യാമ്പ് എക്സിക്യുട്ടീവില്‍ നേതൃമാറ്റമെന്ന ആവശ്യം ഉയര്‍ന്നിട്ടില്ലെന്ന് സുധീരനും രമേശ് ചെന്നിത്തലയും മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ മദ്യനയത്തിന്റെ ഗുണവശങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ നേതൃത്വത്തിനായില്ലെന്ന വിമര്‍ശവും രമേശ് ചെന്നിത്തല ഉന്നയിച്ചു.
പാര്‍ട്ടിയില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ സജീവമായെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. എന്നാല്‍ മദ്യനയം സംബന്ധിച്ച് എക്സിക്യൂട്ടീവില്‍ ഉയര്‍ന്ന വിമര്‍ശം രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു.
കഴിഞ്ഞ ദിവസം സമാപിച്ച ക്യാമ്പ് എക്സിക്യുട്ടീവില്‍ സംസാരിച്ച എ വിഭാഗത്തിലെ പ്രമുഖരെല്ലാം കെപിസിസി പ്രസിഡന്റ് മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഐ വിഭാഗം ഈ ആവശ്യത്തോടൊപ്പം നില്ക്കാന് തയാറായിരുന്നില്ല. നേതൃമാറ്റം എ വിഭാഗത്തിന്റെ മാത്രം ആവശ്യമായി നില്‍ക്കുമെന്ന സൂചനയാണ് നേതാക്കളുടെ പ്രതികരണങ്ങള്‍ നല്‍കുന്നത്.
Adjust Story Font
16