കെഎസ്ആര്‍ടിസി ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍
കെഎസ്ആര്‍ടിസി ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍
സമരം പ്രഖ്യാപിച്ച കെഎസ്ആര്‍ടിസി ജീവനക്കാരുമായി നാളെ ചര്‍ച്ച നടത്തും.
മിനിമം ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം കെഎസ്ആര്‍ടിസിയും സര്‍ക്കാരിന് മുന്നില്‍ വെച്ചതായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. സ്വകാര്യ ബസുടമകളും സമാനമായ ആവശ്യം മുന്നോട്ട് വെച്ചിട്ടുണ്ട്. സമരം പ്രഖ്യാപിച്ച ജീവനക്കാരുടെ സംഘടനകളുമായി നാളെ സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി വിശദീകരിച്ചു.
ഡീസലിന്റെ വില വര്‍ധിച്ച പശ്ചാത്തലത്തിലാണ് മിനിമം ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം കെ എസ്ആര്‍ടിസി മുന്നോട്ട് വെച്ചത്. സ്വകാര്യ ബസുകളും സമാനമായ ആവശ്യം മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതിനൊപ്പം കെഎസ്ആര്‍ടിസിയ്ക്കുള്ള ഡീസലിന് വാറ്റ് നികുതി നാല് ശതമാനമാക്കി കുറയ്ക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടും. ജീവനക്കാര്‍ക്ക് ഡി എ നല്‍കില്ലെന്ന് തീരുമാനിച്ചിട്ടില്ല. അതിനാല്‍ സര്‍വ്വീസ് മുടക്കുന്ന സമരത്തില്‍ നിന്നും ജീവനക്കാര്‍ പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
നിലവില്‍ മിനിമം ചാര്‍ജ്ജ് ഏകീകരണത്തിലൂടെ പ്രതിദിനം 25 ലക്ഷം രൂപയുടെ വരുമാന വര്‍ധനവ് ഉണ്ടായി. ജോലിക്ക് വര്‍ഷങ്ങളായി ഹാജരാകാത്ത ജീവനക്കാരെ ഒഴിവാക്കാനുള്ള നടപടി ഉടനുണ്ടാവുമെന്നും മന്ത്രി അറിയിച്ചു.
Adjust Story Font
16