ബാബുവില്‍ നിന്നും ബിനാമികളില്‍നിന്നും പിടിച്ചെടുത്ത രേഖകളും വസ്തുവകകളും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു
ബാബുവില്‍ നിന്നും ബിനാമികളില്‍നിന്നും പിടിച്ചെടുത്ത രേഖകളും വസ്തുവകകളും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു
തൊടുപുഴയില്‍ ബാബുവിന്റെ മകളുടെ രണ്ട് അക്കൌണ്ടുകളും ലോക്കറുകളും വിജിലന്‍സ് ഡിവൈഎസ്‍പി ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു
കെ ബാബുവിന്റെ വീട്ടില്‍ നിന്നും, ബിനാമികളെന്ന് ആരോപിക്കപ്പെടുന്ന ആളുകളുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത രേഖകളും വസ്തുവകകകളും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ഇതിന് ശേഷം രേഖകള്‍ തുടരന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് ഡിവൈഎസ്‍പി ബിജി ജോര്‍ജ് കസ്റ്റഡിയില്‍ വാങ്ങി. ഇതോടൊപ്പം ബാബുവിന്റെ മരുമകന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത 39 പവനും കോടതിയില്‍ സമര്‍പ്പിച്ചു. കോടതിയില്‍ സമര്‍പ്പിച്ച വസ്തുവകകള്‍ ട്രഷറിയിലേക്ക് മാറ്റി.
തൊടുപുഴയില്‍ ബാബുവിന്റെ മകളുടെ രണ്ട് അക്കൌണ്ടുകളും ലോക്കറുകളും വിജിലന്‍സ് ഡിവൈഎസ്‍പി ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. തൊടുപുഴ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലും സിന്‍ഡിക്കേറ്റ് ബാങ്കിലുമുള്ള അക്കൌണ്ടുകളാണ് പരിശോധിച്ചത്. പരിശോധനയില്‍ ലഭിച്ച രേഖകളുടെ വിശദാംശങ്ങള്‍ കോടതിയെ അറിയിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Adjust Story Font
16