Quantcast

കെ ബാബുവിനെതിരായ കേസ്: അന്വേഷണസംഘം വിപുലീകരിച്ചു

MediaOne Logo

Sithara

  • Published:

    7 March 2017 10:07 AM GMT

കെ ബാബുവിനെതിരായ കേസ്: അന്വേഷണസംഘം വിപുലീകരിച്ചു
X

കെ ബാബുവിനെതിരായ കേസ്: അന്വേഷണസംഘം വിപുലീകരിച്ചു

മൂന്ന് ഡിവൈഎസ്പിമാരെയും രണ്ട് സിഐമാരെയും അന്വേഷണ സംഘത്തില്‍ പുതുതായി ഉള്‍പ്പെടുത്തി

മുന്‍ മന്ത്രി കെ ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് അന്വേഷണ സംഘം വിപുലീകരിച്ചു. അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിജിലന്‍സ് അന്വേഷണ സംഘം വിപുലീകരിച്ചത്. ബാബുവിന്റെ തമിഴ്നാട്ടിലെ സ്വത്ത് വിവരങ്ങള്‍ തേടിയുള്ള അന്വേഷണം തുടങ്ങി.

കെ ബാബുവിനെതിരെയുള്ള സ്വത്ത് വിവരങ്ങള്‍ തിട്ടപ്പെടുത്തുന്നതിനും അന്വേഷണം വേഗത്തിലാക്കാനുമാണ് വിജിലന്‍സ് അന്വേഷണ സംഘം വിപുലീകരിച്ചത്. രണ്ട് ഡിവൈഎസ്പിമാരും മൂന്ന് സിഐമാരുമടങ്ങുന്ന അഞ്ച് പേരുടെ നേൃത്വത്തിലാണ് പുതിയ അന്വേഷണ സംഘം. വിജിലന്‍സ് ഡിവൈഎസ്പി ബിജി ജോര്‍ജ് തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ലോക്കറുകള്‍ തുറക്കാനും ബാബുവിന്‍റെയും ബിനാമികളുടേയും വീടുകളില്‍ റെയ്ഡ് നടത്താനുമായിരുന്നു ഏഴ് പേരടങ്ങുന്ന ആദ്യ വിജിലന്‍സ് സംഘം. പിടിച്ചെടുത്ത രേഖകളും വസ്തുവകകളും തിട്ടപ്പെടുത്തിയതിന് ശേഷം അന്വേഷണം കൂടുതല്‍ വിപുലീകരിക്കും. അതിന് ശേഷമാകും മൊഴിയെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

തമിഴ്നാട്ടില്‍ ബാബുവിനും ബിനാമികളെന്ന് ആരോപിക്കപ്പെടുന്ന ആളുകള്‍ക്കും ഭൂമിയുണ്ടോ എന്ന കാര്യത്തിലും അന്വേണം തുടങ്ങി. ഇതിന്റെ ഭാഗമായി തമിഴ്നാട്ടിലെ ആണ്ടിപ്പെട്ടി കടമലൈക്കുണ്ട് സബ് രജിസ്ട്രാര്‍ക്ക് കത്ത് അയച്ചു. കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ അതാത് റിട്ടേണിങ് ഓഫീസര്‍മാര്‍ക്കും ഭൂമി വിവരങ്ങള്‍ തേടിയുള്ള കത്ത് അയച്ചിട്ടുണ്ട്. ബാങ്ക് ലോക്കറുകളിലെ പണവും റെയ്ഡില്‍ പിടിച്ചെടുത്ത വസ്തുവകകളും മാത്രമാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.

TAGS :

Next Story