കനത്തമഴയും കടല്‍ക്ഷോഭവും; തിരുവനന്തപുരത്ത് 24 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
കനത്തമഴയും കടല്‍ക്ഷോഭവും; തിരുവനന്തപുരത്ത് 24 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
തിരുവനന്തപുരം, വര്‍ക്കല, ചിറയിന്‍കീഴ്, കാട്ടാക്കട താലൂക്കുകളിലായാണ് വീടുകള്‍ തകര്‍ന്നത്. നൂറിലധികം വീടുകളാണ് തകര്‍ന്നത്.
കനത്തമഴയും കടല്‍ക്ഷോഭവും മൂലം തിരുവനന്തപുരം ജില്ലയില്‍ നൂറിലധികം വീടുകള്‍ തകര്‍ന്നു. ജില്ലയില്‍ 24 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് തിട്ടപ്പെടുത്തിയിട്ടില്ല. മഴക്ക് ചെറിയ അയവ് വന്നത് തീരപ്രദേശങ്ങളിലുളളവര്‍ക്ക് നേരിയ ആശ്വാസം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം, വര്‍ക്കല, ചിറയിന്‍കീഴ്, കാട്ടാക്കട താലൂക്കുകളിലായാണ് വീടുകള്‍ തകര്‍ന്നത്. നൂറിലധികം വീടുകളാണ് തകര്‍ന്നത്. 30 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 24 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തീരപ്രദേശത്തെ 200 ഓളം വീടുകള്‍ തകര്‍ച്ചാഭീഷണിയിലാണ്. വ്യാപകമായ കൃഷിനാശം സംഭവിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ കണക്കെടുത്തിട്ടില്ല. കടല്‍ഭിത്തിയില്ലാത്ത സ്ഥലങ്ങളില്‍ കടലാക്രമണം വന്‍തോതില്‍ കരയിടിച്ചിലിനും കാരണമായിട്ടുണ്ട്. കോവളം മുതല്‍ വലിയതുറ വരെ ഭാഗത്താണ് കടല്‍ക്ഷോഭം വ്യാപക നാശം വിതച്ചത്. ജില്ലയില്‍ രണ്ടിടത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മഴയും കടലാക്രമണവും സാരമായി ബാധിച്ച വിഴിഞ്ഞം അടിമലത്തുറയില്‍ രാത്രി വൈകി നാട്ടുകാര്‍ പൊഴി മുറിച്ചു വെളളം കടലിലേക്ക് ഒഴുക്കിവിട്ടു. വെളളത്തിനടിയിലായ താഴ്ന്ന പ്രദേശങ്ങളില്‍ ഫയര്‍ഫോഴ്സ് എത്തി വെളളം പമ്പ് ചെയ്ത് മാറ്റി.
Adjust Story Font
16