Quantcast

സരിതയുടെ പരാതി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

MediaOne Logo

admin

  • Published:

    12 March 2017 5:28 PM GMT

സരിതയുടെ പരാതി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു
X

സരിതയുടെ പരാതി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

സോളാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സരിത എസ് നായര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി

സോളാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സരിത എസ് നായര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു, നാളെ പരിഗണിക്കും. 1 കോടി 90 ലക്ഷം രൂപ ഇരുവര്‍ക്കും നല്‍കി എന്ന് വെളിപ്പെടുത്തല്‍ നടത്തിയിട്ടും യാതൊരു അന്വേഷണവും നടക്കാത്ത സാഹചര്യത്തിലാണ് സരിത കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രി ശ്രീധരന്‍ നായരുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ചും പണ ഇടപാടുകള്‍ സംബന്ധിച്ച തെളിവുകളും നാളെ കോടതിയില്‍ ഹാജരാക്കുമെന്നും നാളെ കോടതി നടപടികള്‍ക്ക് ശേഷം തെളിവുകള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വിടുമെന്നും സരിത വ്യക്തമാക്കി.

TAGS :

Next Story