ധനസഹായതുക ജിഷയുടെ അമ്മയുടെ പേരില്‍ സ്ഥിരനിക്ഷേപമാക്കുമെന്ന് കലക്ടര്‍
ധനസഹായതുക ജിഷയുടെ അമ്മയുടെ പേരില്‍ സ്ഥിരനിക്ഷേപമാക്കുമെന്ന് കലക്ടര്‍
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് ലഭിച്ച ധനസഹായം അമ്മ രാജേശ്വരിയുടെ പേരില്‍ സ്ഥിര നിക്ഷേപമായി ഇടുമെന്ന് കളക്ടര്‍ എംജി രാജമാണിക്യം.
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് ലഭിച്ച ധനസഹായം അമ്മ രാജേശ്വരിയുടെ പേരില്‍ സ്ഥിര നിക്ഷേപമായി ഇടുമെന്ന് കളക്ടര്‍ എംജി രാജമാണിക്യം. സര്‍ക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നുമായി 26 ലക്ഷം രൂപയാണ് ഇതുവരെ ലഭിച്ചത്. വീടുപണി തീര്‍ത്തതിന് ശേഷമുള്ള തുകയാവും അക്കൌണ്ടില്‍ നിക്ഷേപിക്കുകയെന്നും കലക്ടര്‍ മീഡിയവണിനോട് പറഞ്ഞു.
ഒരു മാസം മുമ്പാണ് ജിഷയുടെ അമ്മ രാജേശ്വരിയുടെയും എറണാകുളം ജില്ലാ കളക്ടടര്‍ എംജി രാജമാണിക്യത്തിന്റെയും പേരില്‍ സംയുക്തമായി എസ്ബിഐ പെരുമ്പാവൂര്‍ ശാഖയില്‍ അക്കൌണ്ട് തുടങ്ങിയത്. പാതിവഴിയിലുള്ള വീടുപണി പൂര്‍ത്തീകരിക്കുന്നതിന് പൊതുജനങ്ങളുടെ സംഭാവനകള്‍ നിക്ഷേപിക്കുന്നതിനായിരുന്നു ഇത്. ഒരു മാസം പിന്നിടുമ്പോള്‍ സര്‍ക്കാര്‍ നല്‍കിയ 10 ലക്ഷമടക്കം 26 ലക്ഷം രൂപയാണ് അക്കൌണ്ടില്‍ ഇതുവരെ വന്നിട്ടുള്ളത്..
10 ലക്ഷം രൂപയാണ് വീടു നിര്‍മ്മാണത്തിന് ഉദ്ദേശിച്ചിരുന്നത്. വീട് നിര്‍മ്മാണം ജില്ലാ നിര്‍മ്മിതി കേന്ദ്രത്തെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ പകുതിയിലധികവും ജനങ്ങള്‍ സംഭാവന ചെയ്തതിനാല്‍ പ്രതീക്ഷതിലും താഴെ മാത്രമേ ചെലവ് വരികയുള്ളൂ എന്ന് കലക്ടര്‍ വ്യക്തമാക്കി.
Adjust Story Font
16