Quantcast

മുന്‍മന്ത്രി ടി എസ് ജോണ്‍ അന്തരിച്ചു

MediaOne Logo

admin

  • Published:

    17 March 2017 8:01 PM GMT

മുന്‍മന്ത്രി ടി എസ് ജോണ്‍ അന്തരിച്ചു
X

മുന്‍മന്ത്രി ടി എസ് ജോണ്‍ അന്തരിച്ചു

മുന്‍ ഭക്ഷ്യമന്ത്രിയും സ്പീക്കറുമായ ടി എസ് ജോണ്‍ അന്തരിച്ചു.

മുന്‍ ഭക്ഷ്യമന്ത്രിയും സ്പീക്കറുമായ ടി എസ് ജോണ്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. ചേര്‍ത്തലയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രോസ്റ്റേറ്റില്‍ കാന്‍സര്‍ ബാധിച്ച് കഴിഞ്ഞ കുറച്ച് ദിവസമായി ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

കേരളകോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളാണ് ടി എസ് ജോണ്‍. 76-77 കാലത്ത് സ്പീക്കറായി ഇരുന്നിട്ടുണ്ട്. 1978 ലെ ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യസിവില്‍ സപ്ലെസ് മന്ത്രിയായിരുന്നു. തുടര്‍ന്ന് പികെ വാസുദേവന്‍ നായര്‍ മന്ത്രിസഭയിലും അദ്ദേഹം ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രിയായി തുടര്‍ന്നു.

കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിന് ശേഷം ജോസഫ് ഗ്രൂപ്പിനൊപ്പവും അതിന് ശേഷം പി സി ജോര്‍ജ്ജിനൊപ്പവും ചേര്‍ന്നാണ് ജോണ്‍ പ്രവര്‍ത്തിച്ചത്. പി സി ജോര്‍ജ് സെക്കുലര്‍ കേരള കോണ്‍ഗ്രസ് ഉണ്ടാക്കിയപ്പോള്‍ അതിന്റെ ചെയര്‍മാനായിരുന്നു. ഈ അടുത്ത കാലത്ത് അദ്ദേഹം ജോര്‍ജ്ജുമായി തെറ്റിപ്പിരിഞ്ഞിരുന്നു.

TAGS :

Next Story