വെടിക്കെട്ട് അപകടം: ചികിത്സ തൃപ്തികരമാണെന്ന് വിലയിരുത്തല്‍
ആശുപത്രികളില്‍ വേണ്ട കൂടുതല്‍ സൌകര്യങ്ങള്‍ സംബന്ധിച്ച് ആരോഗ്യസെക്രട്ടറി നല്‍കുന്ന റിപ്പോര്‍ട്ട് നാളത്തെ മന്ത്രിസഭ പരിഗണിക്കും. പരിക്കേറ്റവരെ.
വെടിക്കെട്ട് അപകടത്തില്‍പെട്ടവര്‍ക്ക് ഇപ്പോള്‍ നല്‍കിവരുന്ന ചികിത്സ തൃപ്തികരമാണെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. ആശുപത്രികളില്‍ കൂടുതല്‍ സൌകര്യങ്ങള്‍ ആവശ്യമാണെങ്കില്‍ അറിയിക്കാന്‍ ആരോഗ്യസെക്രട്ടറിയെ ചുമതലപ്പെടുത്തി. ആരോഗ്യസെക്രട്ടറിയുടെ റിപ്പോര്‍ട്ടും മറ്റ് നിര്‍ദേശങ്ങളും നാളത്തെ മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യും.
പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍പെട്ടവര്‍ക്ക് നല്‍കിയ ചികിത്സസൌകര്യങ്ങള്‍ അവലോകനം ചെയ്യുന്നതിനായാണ് മെഡിക്കല്‍ കോളജില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നത്. പരിക്കേറ്റവര്‍ക്ക് വേണ്ട എല്ലാ ചികിത്സയും ലഭ്യമാക്കാനായതായി യോഗം വിലയിരുത്തി. ആശുപത്രികളില്‍ വേണ്ട കൂടുതല്‍ സൌകര്യങ്ങള്‍ സംബന്ധിച്ച് ആരോഗ്യസെക്രട്ടറി നല്‍കുന്ന റിപ്പോര്‍ട്ട് നാളത്തെ മന്ത്രിസഭ പരിഗണിക്കും. പരിക്കേറ്റവരെ ചികിത്സക്കായി മറ്റിടങ്ങളിലേക്ക് കൊണ്ടുപോകേണ്ട സാഹചര്യമില്ല. സ്വകാര്യ ആശുപത്രികളിലെ ചികിത്സാചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കും.
1031 പേര്‍ക്ക് ഇതുവരെ ചികിത്സ നല്‍കി. ഇതില്‍ 351 പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.13 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. 21 പേരെ കാണാനില്ല.
ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍, മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍, കേന്ദ്ര മെഡിക്കല്‍ സംഘം തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു
Adjust Story Font
16