Quantcast

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ നഷ്ടത്തിലെന്ന് റിപ്പോര്‍ട്ട്

MediaOne Logo

Khasida

  • Published:

    21 March 2017 4:55 AM GMT

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ നഷ്ടത്തിലെന്ന് റിപ്പോര്‍ട്ട്
X

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ നഷ്ടത്തിലെന്ന് റിപ്പോര്‍ട്ട്

എസ്ബിഐ-എസ്ബിടി ലയനത്തിനുള്ള ഗൂഢതന്ത്രമെന്ന് യൂണിയനുകള്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ നഷ്ടത്തിലെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 743 കോടിയുടെ നഷ്ടമാണ് കാണിച്ചത്. എസ്ബിഐ-എസ്ബിടി ലയനത്തിന് വഴിയൊരുക്കാനുള്ള ഗൂഢതന്ത്രമാണ് നഷ്ടക്കണക്കിന് പിന്നിലെന്ന് യൂണിയനുകള്‍ ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം ചേര്‍ന്ന മാനേജ്മെന്റ് യോഗത്തിലാണ് 30.06.2016 ന് അവസാനിച്ച ആദ്യപാദത്തിലെ കണക്കുകള്‍ അവതരിപ്പിച്ചത്. ഇതനുസരിച്ച് 742.89 കോടിയാണ് ആദ്യപാദത്തിലെ നഷ്ടം. എന്നാല്‍ നഷ്ടം കണക്കിലെ കളി മാത്രമാണെന്നാണ് യൂണിയനുകള്‍ ആരോപിക്കുന്നത്. കിട്ടാക്കടങ്ങള്‍ക്കായി കൂടുതല്‍ തുക നീട്ടിവെച്ചതാണ് ഇതിന് കാരണം.

1140 കോടിയാണ് ഇങ്ങനെ നീക്കിവെച്ചത്. റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചതിനെക്കാള്‍ 533 കോടിയാണ് ഇങ്ങനെ അധികമായി നീക്കിവെച്ചത്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദം എസ്ബിടി 426 കോടി പ്രവര്‍ത്തന ലാഭം കൈവരിച്ചിട്ടുണ്ട്. മൂലധന നിക്ഷേപത്തില്‍ 33 ശതമാനം വര്‍ധനവുണ്ടായി. ചെലവില്‍ 6.5 ശതമാനം കുറവും രേഖപ്പെടുത്തി. ലയനത്തെ ന്യായീകരിക്കാനായാണ് നഷ്ടക്കണക്ക് കാണിക്കുന്നതെന്നും യൂണിയനുകള്‍ ആരോപിക്കുന്നു. എസ് ബി ടി പോലെ മറ്റ് അസോസിയേറ്റ് ബാങ്കുകള്‍ക്കും കിട്ടാക്കടം വര്‍ധിപ്പിച്ചിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരിന് 472 കോടിയും സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാലക്ക് 655 കോടിയുമാണ് കിട്ടാക്കടത്തിന് വകയിരുത്തിയത്.

TAGS :

Next Story