ബേഡകത്തെ വിമതരെ അനുനയിപ്പിക്കാന്‍ കോടിയേരി എത്തും
ബേഡകത്തെ വിമതരെ അനുനയിപ്പിക്കാന്‍ കോടിയേരി എത്തും
കാസര്‍കോട് ബേഡകത്ത് സിപിഎം വിമതര്‍ സിപിഐയില്‍ ചേര്‍ന്നിട്ടും പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത ഒഴിയുന്നില്ല
കാസര്‍കോട് ബേഡകത്ത് സിപിഎം വിമതര്‍ സിപിഐയില്‍ ചേര്‍ന്നിട്ടും പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത ഒഴിയുന്നില്ല. പാര്‍ട്ടി വിടാതെ കൂടെ നില്‍ക്കുന്ന പ്രവര്‍ത്തകരിലും വലിയൊരു വിഭാഗത്തെ ഒപ്പം നിര്‍ത്താനാവാതെ പ്രയാസപ്പെടുകയാണ് ബേഡകത്തെ ഔദ്യോഗിക പാര്‍ട്ടി നേതൃത്വം. വിമതരെ അനുനയിപ്പിക്കാനായി ഇന്ന് സിപിഎം വിശദീകരണ പൊതുസമ്മേളനം നടത്തും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷന്‍ പങ്കെടുക്കും.
നൂറിലേറെ വിമതര്‍ സിപിഎം വിട്ട് സിപിഐയിലേക്ക് പോയെങ്കിലും വിഭാഗീയത അവസാനിക്കാത്ത സാഹചര്യത്തിലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ രംഗത്ത് എത്തുന്നത്. വര്‍ഷങ്ങളായി സിപിഎം ബേഡകം ഏരിയയിലെ വിഭാഗീയതയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സിപിഎം മുന്‍ ജില്ലാ കമ്മറ്റി അംഗം പി ഗോപാലന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേര്‍ന്നിരുന്നു. സിപിഐ സംഘടിപ്പിച്ച സി അച്യുതമേനോന്‍ അനുസ്മരണ പരിപാടിയില്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരിയാണ് ഗോപാലന്‍ മാസ്റ്റരെയും പ്രവര്‍ത്തകരെയും സിപിഐയിലേക്ക് സ്വീകരിച്ചത്. സിപിഎമ്മിന്റെ ബേഡകം ഏരിയയിലെ 7 ബ്രാഞ്ച് കമ്മറ്റികളില്‍ നിന്നായി 107 പേരാണ് അന്ന് സിപിഐയില്‍ ചേര്‍ന്നിരുന്നത്.
ഒരു വിഭാഗം വിമതര്‍ പാര്‍ട്ടി വിട്ടതിന് ശേഷവും സിപിഎം ബേഡകം ഏരിയയില്‍ പ്രശ്നം പരിഹരിക്കാന്‍ പാര്‍ട്ടിക്കായിട്ടില്ല. ഇനിയും ധാരാളം പേര്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായാണ് വിവരം. ഈ പശ്ചാത്തലത്തിലാണ് വിശദീകരണ സമ്മേളനവുമായി സിപിഎം രംഗത്ത് എത്തിയത്. തിങ്കളാഴ്ച വൈകീട്ട് 4ന് കുറ്റിക്കോലില്‍ നടക്കുന്ന വിശദീകരണ പൊതുസമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
Adjust Story Font
16