Quantcast

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ റേഡിയേഷന്‍ മെഷീന്‍ തകരാറിലായിട്ട് ഒന്നരമാസം

MediaOne Logo

Khasida

  • Published:

    23 March 2017 11:30 AM GMT

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ റേഡിയേഷന്‍ മെഷീന്‍ തകരാറിലായിട്ട് ഒന്നരമാസം
X

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ റേഡിയേഷന്‍ മെഷീന്‍ തകരാറിലായിട്ട് ഒന്നരമാസം

സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഇതുവരെ ലഭിച്ചില്ല

നൂറുകണക്കിന് രോഗികള്‍ ദുരിതത്തില്‍ സര്‍ക്കാര്‍ ഫണ്ട് ലഭിക്കാത്തത് മൂലം തൃശൂര്‍ മെഡിക്കല്‍ കോളെജിലെ റേഡിയേഷന്‍ മെഷീന്റെ തകരാര്‍ പരിഹരിക്കുന്നത് വൈകുന്നു.. ഇത് മൂലം നിരവധി രോഗികളാണ് ചികിത്സ കിട്ടാതെ ബുട്ടിമുട്ടുന്നത്. മൂന്ന് ജില്ലകളിലെ കാന്‍സര്‍ രോഗികള്‍ തൃശൂര്‍ മെഡിക്കല്‍ കൊളജിനെയാണ് ചികിത്സക്ക് ആശ്രയിക്കുന്നത്.

തൃശൂര്‍ മെഡിക്കല്‍ കോളെജിലെ ഏക റേഡിയേഷന്‍ മെഷീന്‍ തകരാറിലായിട്ട് ഒന്നരമാസമായി. തകരാര്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും തുക ഇത് വരെ കൈമാറിയിട്ടില്ല. ഫണ്ട് ലഭിച്ചാല്‍ തന്നെ യന്ത്രസാമഗ്രികള്‍‌ ഇറക്കുമതി ചെയ്ത് അറ്റകുറ്റപണി നടത്താന്‍ ഒരു മാസം പിന്നെയുമെടുക്കും.

ദിവസേന നൂറ് രോഗികള്‍ക്കധികം റേഡിയേഷന്‍ ചികിത്സ നല്‍കിയിരുന്നിടത്താണ് ഒന്നരമാസമായി യന്ത്രം പ്രവര്‍ത്തിക്കാതെ കിടക്കുന്നത്. പ്രശ്നമറിയാതെ ഇപ്പോഴും പാലക്കാട് ജില്ലകളിലെ സാധാരണക്കാരാണ് ഈ മെഡിക്കല്‍ കോളെജിനെ ആശ്രയിക്കുന്നവരില്‍ അധികവും. എറണാകുളം ജനറല്‍ ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്കാണ് രോഗികളെ ഇപ്പോള്‍ പറഞ്ഞ് വിടുന്നത്. യാത്ര ചെയ്യാന്‍ കഴിയാത്ത കിടപ്പ് രോഗികളാണ് കൂടുതല്‍ ബുദ്ധിമുട്ടിലായിരിക്കുന്നത്.

TAGS :

Next Story