Quantcast

രാജ്യത്തെ ആദ്യ സോളാര്‍ ബോട്ട് വേമ്പനാട്ട് കായലില്‍

MediaOne Logo
രാജ്യത്തെ ആദ്യ സോളാര്‍ ബോട്ട് വേമ്പനാട്ട് കായലില്‍
X

രാജ്യത്തെ ആദ്യ സോളാര്‍ ബോട്ട് വേമ്പനാട്ട് കായലില്‍

സ്റ്റാര്‍ട്ടിംഗിനു പോലും മറ്റ് ഇന്ധനം ആവശ്യമില്ല എന്നത് ആദിത്യയുടെ പ്രത്യേകതയാകുന്നു.

രാജ്യത്തെ ആദ്യ സമ്പൂര്‍ണ സോളാര്‍ ബോട്ട് വേമ്പനാട്ട് കായലില്‍ വ്യാഴാഴ്ച്ച മുതല്‍ ഓടിത്തുടങ്ങും. വൈക്കം ബോട്ട് ജെട്ടി മുതല്‍ തവണക്കടവ് വരെയാണ് സോളാര്‍ ബോട്ട് ആദ്യം സര്‍വീസ് നടത്തുക. കേന്ദ്ര ഉര്‍ജ്ജ മന്ത്രി പീയുഷ് ഗോയല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ഉത്ഘാടനത്തിന് വൈക്കത്തെത്തും.

ഇന്ത്യയിലെ ജലഗതാഗത രംഗത്ത് പുതിയ കാല്‍വെയ്പ്പിനായാണ് വൈക്കം കാത്തിരിക്കുന്നത്. ഒരു കോടി 67 ലക്ഷം മുടക്കിലാണ് രാജ്യത്തെ ആദ്യ സമ്പൂര്‍ണ സോളാര്‍ ബോട്ടായ ആദിത്യ വേമ്പനാട്ട് കായലി‍ന്റെ‍ ഓളപ്പരപ്പില്‍ കുതിക്കാനൊരുങ്ങുന്നത്. സ്റ്റാര്‍ട്ടിംഗിനു പോലും മറ്റ് ഇന്ധനം ആവശ്യമില്ല എന്നത് ആദിത്യയുടെ പ്രത്യേകതയാകുന്നു.

ഫ്രാന്‍സി‍ലെ ആള്‍ട്ടന്‍ കമ്പനിയുടെ സഹകരണത്തോടെ രണ്ടു വര്‍ഷം മുമ്പ് നിര്‍മ്മാണം ആരംഭിച്ച ആദിത്യയില്‍ 75 പേര്‍ക്കുള്ള ഇരിപ്പിടമാണുള്ളത്. ജല, അന്തരീക്ഷ, ശബ്ദ, മലിനീകരണം പൂര്‍ണമായി ഒഴിവാകുന്നു എന്ന ഒരു വലിയ മാറ്റം സൃഷ്ടിക്കാന്‍ സോളാര്‍ ബോട്ടിന് സാധിക്കും.

രാജഭരണ കാലത്ത് നിര്‍മിക്കപ്പെട്ടതാണ് വൈക്കം ബോട്ട് ജെട്ടി. നൂറുകണക്കിന് ആളുകളാണ് ഇവിടുത്തെ ബോട്ട് സര്‍വീസിനെ ആശ്രയിക്കുന്നത്. വൈക്കം മുതല്‍ തവണക്കടവ് വരെ യാത്രചെയ്യാന്‍ നാലു രൂപയുടെ മാത്രം മുടക്കാണ് ആദിത്യയിലെ യാത്രക്കാര്‍ക്ക് ഉള്ളത്.

Next Story