സന്തോഷ് മാധവന്റെ ബിനാമി കമ്പനിക്ക് ഭൂമി നല്‍കിയ നടപടിയില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഇന്ന് പരിഗണിക്കും
സന്തോഷ് മാധവന്റെ ബിനാമി കമ്പനിക്ക് ഭൂമി നല്‍കിയ നടപടിയില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഇന്ന് പരിഗണിക്കും
റവന്യൂ മന്ത്രി അടൂര് പ്രകാശ്, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്ത എന്നിവരെ എതിര്‍ കക്ഷികളാക്കി കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നല്കിയത്.
സന്തോഷ് മാധവന്റെ ബിനാമി കമ്പനിക്ക് പറവൂര്‍ പുത്തന്വേലിക്കരയില്‍ ഭൂമി നല്‍കിയ സര്‍ക്കാര്‍ നടപടിയില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി മുവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റവന്യൂ മന്ത്രി അടൂര് പ്രകാശ്, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്ത എന്നിവരെ എതിര്‍ കക്ഷികളാക്കി കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നല്കിയത്.
റവന്യൂ മന്ത്രി അടൂര് പ്രകാശ് ഭൂമി ഇടപാടില്‍ ഉള്‍പ്പെട്ടതിന് തെളിവില്ലെന്നതടക്കം ചൂണ്ടിക്കാട്ടി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അവ്യക്തതയുണ്ടെന്ന് വ്യക്തമാക്കിയ കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് കൂടുതല്‍ വിശദീകരണം തേടിയിരുന്നു. അജണ്ടയിലില്ലാത്ത വിഷയം എങ്ങനെ ക്യാബിനറ്റിന്റെ പരിഗണനയില്‍ വന്നുവെന്നും വ്യവസായ വകുപ്പിന്റെ പങ്കിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കി മെയ് 2നകം സമര്‍പ്പിക്കാനുമായിരുന്നു കോടതി ഉത്തരവ്.
Adjust Story Font
16