വിഎസിന്റെ പദവി: അന്തിമ തീരുമാനം കേന്ദ്ര കമ്മറ്റി യോഗത്തിന് ശേഷം
വിഎസിന്റെ പദവി: അന്തിമ തീരുമാനം കേന്ദ്ര കമ്മറ്റി യോഗത്തിന് ശേഷം
അടുത്ത യോഗത്തിന് ഡല്‍യിലെത്തുന്ന വിഎസ്സുമായി കേന്ദ്ര നേതാക്കള്‍ വിഷയം ചര്‍ച്ച ചെയ്യും
പിണറായി സര്‍ക്കാരില്‍ വിഎസ്സിന്റെ പദവി സംബന്ധിച്ച് അന്തിമ തീരുമാനം സിപിഎം കേന്ദ്ര കമ്മറ്റി യോഗത്തിന് ശേഷം. അടുത്ത യോഗത്തിന് ഡല്‍യിലെത്തുന്ന വിഎസ്സുമായി കേന്ദ്ര നേതാക്കള്‍ വിഷയം ചര്‍ച്ച ചെയ്യും. പദവി സംബന്ധിച്ച ചര്‍ച്ചകളില്‍ വിഎസ് അതൃപ്തി അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.
പദവി സംബന്ധിച്ച ചര്‍ച്ചകളിലൂടെ തന്നെ സ്ഥാനമോഹിയോയി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് വിഎസ് കേന്ദ്ര നേതൃത്വത്തോട് പരാതിപ്പെട്ടതായാണ് സൂചന. ഈ അതൃപ്തി മാറ്റാനാണ് വിഷയം വിഎസ്സുമായി നേരിട്ട് ചര്‍ച്ചചെയ്യാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനായി വിഎസ്സ് ഡല്‍ഹിയിലെത്തുമ്പോള്‍ പദവി കാര്യം സംബന്ധിച്ച് നേതാക്കള്‍ സംസാരിക്കും.
വിഎസ്സിന് ക്യാബിനറ്റ് റാങ്കോടു കൂടി ഉപദേശക ചുമതല നല്‍കണമെന്നാണ് കഴിഞ്ഞ പിബിയിലെ ധാരണ. മുഖ്യമന്ത്രിയോട് നേരിട്ട് കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ലാത്ത സ്വതന്ത്ര പദവിയായിരിക്കണമിതെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് അന്തിമ തീരുമാനമെടുക്കാനുള്ള അധികാരവും പിബി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ഭരണ പരിഷ്കാര കമ്മീഷനുണ്ടാക്കി വിഎസ്സിനെ അതിന്റെ അദ്ധ്യക്ഷനാക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തമൊരു സാഹച്യത്തില്‍ കൂടിയാണ് കേന്ദ്ര നേത്വത്വം വിഎസ്സിന്റെ അതൃപ്തി പരിഹരിക്കാനൊരുങ്ങുന്നത്.
Adjust Story Font
16