കാസര്‍കോട് രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
- Published:
28 March 2017 4:12 PM GMT
കാസര്‍കോട് രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
കിന്നിംഗാര്‍ സ്വദേശി അബ്ദുല്‍ അസീസ് (16), ഹാഷിം (12) എന്നിവരാണ് മരിച്ചത്.
അവധി ദിനത്തില്‍ ബന്ധുവീട്ടിലെത്തിയ രണ്ട് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു. കാസര്‍കോട് പയസ്വിനി പുഴയിലാണ് കാസര്‍കോട് പൊവ്വല്‍ നെല്ലിക്കാട്ടെ പ്ലസ് ടു വിദ്യാര്‍ഥി അബ്ദുല്‍ അസീസ്, എട്ടാം തരം വിദ്യാര്‍ഥി കിന്നിംഗാറിലെ ഹാഷിം എന്നിവര്‍ മരിച്ചത്. പുഴയില്‍ കുളിക്കാനിറങ്ങുമ്പോഴായിരുന്നു അപകടം.
കാസര്‍കോട് പൌവ്വല്‍ നെല്ലിക്കാട്ടെ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ അസീസ് കിന്നിംഗാറിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ ഹാഷിം എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അവധി ദിവസമായ തിങ്കളാഴ്ച പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇവരും. മരിച്ച അബ്ദുല്‍ അസീസിന്റെ സഹോദരിയും സഹോദരനും കൂടെ ഉണ്ടായിരുന്നു. കുളിക്കുന്നതിനിടെ മുങ്ങിതാണ രണ്ട് പേരെയും നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മറ്റ് രണ്ട് വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി. കിന്നിംഗാര്‍ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഹാഷിം. അസീസ് നായന്മാര്‍മൂല ടി ഐ എച്ച് എസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.
Adjust Story Font
16