Quantcast

പിണറായി സ്‌നേഹവിരുന്നൊരുക്കി; വിഎസ് പങ്കെടുത്തില്ല

MediaOne Logo

admin

  • Published:

    4 April 2017 2:23 PM GMT

പിണറായി സ്‌നേഹവിരുന്നൊരുക്കി; വിഎസ് പങ്കെടുത്തില്ല
X

പിണറായി സ്‌നേഹവിരുന്നൊരുക്കി; വിഎസ് പങ്കെടുത്തില്ല

സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്‌നേഹവിരുന്നൊരുക്കി.

സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്‌നേഹവിരുന്നൊരുക്കി. ദില്ലിയിലെ കേരളാഹൗസില്‍ ഒരുക്കിയ വിരുന്നില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. അതേസമയം മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്‍ വിരുന്നില്‍ പങ്കെടുത്തില്ല.

കപ്പയും ചോറും ചിക്കനും മീനും അടങ്ങിയ നാടന്‍ ഭക്ഷണങ്ങളാണ് മുഖ്യമന്ത്രി ഒരുക്കിയ സ്‌നേഹവിരുന്നില്‍ സ്ഥാനം പിടിച്ചത്. സ്നേഹവിരുന്നിനെത്തിയവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട് തുടങ്ങി എല്ലാവരും വിരുന്നിനെത്തി. മലയാളിയുടെ തനത് രുചിയെ പ്രകീര്‍ത്തിക്കാനും യെച്ചൂരി മറന്നില്ല. വാഴയില ഇല്ലാത്തതായിരുന്നു പിബി അംഗം സുഭാഷിണി അലിയുടെ
വിഷമം.

അതേസമയം കേരള ഹൗസില്‍തന്നെയുണ്ടായിരുന്ന വിഎസ് അച്യുതാനന്ദന്‍ ഹാളിലത്തെി വിരുന്നില്‍ പങ്കെടുത്തില്ല. പതിവുരീതിയില്‍ സ്വന്തം മുറിയില്‍തന്നെയിരുന്ന് ഉച്ചഭക്ഷണം കഴിച്ചു. ഹാളില്‍ വിളമ്പിയ വിഭവങ്ങളൊക്കത്തന്നെ വിഎസിന് മുറിയിലേക്ക് എത്തിച്ചു കൊടുക്കുകയായിരുന്നു.

TAGS :

Next Story