Quantcast

ഡിജിറ്റല്‍ ഇടപാടിലൂടെ നോട്ട് ക്ഷാമത്തെ നേരിട്ട് വന്‍കിട സ്ഥാപനങ്ങള്‍

MediaOne Logo

Sithara

  • Published:

    9 April 2017 9:15 AM GMT

ഡിജിറ്റല്‍ ഇടപാടിലൂടെ നോട്ട് ക്ഷാമത്തെ നേരിട്ട് വന്‍കിട സ്ഥാപനങ്ങള്‍
X

ഡിജിറ്റല്‍ ഇടപാടിലൂടെ നോട്ട് ക്ഷാമത്തെ നേരിട്ട് വന്‍കിട സ്ഥാപനങ്ങള്‍

ഡിജിറ്റല്‍ ഇടപാടിനായി വന്‍ വാഗ്ദാനങ്ങളാണ് സ്ഥാപനങ്ങള്‍ നല്‍കുന്നത്.

നോട്ട് ക്ഷാമം വന്നതോടെ ഡിജിറ്റല്‍ ഇടപാടിലേക്ക് നീങ്ങിയിരിക്കുകയാണ് വന്‍കിട വ്യാപാര സ്ഥാപനങ്ങള്‍. ഡിജിറ്റല്‍ ഇടപാടിനായി വന്‍ വാഗ്ദാനങ്ങളാണ് സ്ഥാപനങ്ങള്‍ നല്‍കുന്നത്.

നോട്ട് അസാധുവാക്കിയത് വന്‍കിട വ്യാപാര സ്ഥാപനങ്ങളെ കാര്യമായി ബാധിച്ചിട്ടില്ല. വലിയ സ്ഥാപനങ്ങള്‍ നോട്ടിന് പകരം ഡിജിറ്റല്‍ ഇടപാടിലേക്ക് പെട്ടെന്ന് മാറി. കാര്‍ഡുപയോഗിച്ചാണ് ഇപ്പോള്‍ കൂടുതല്‍ ഇടപാടുകളും. പേടിഎം പോലുള്ള കമ്പനികള്‍ വാഗ്ദാനങ്ങളുമായി വ്യാപാര സ്ഥാപനങ്ങളെ തേടിയെത്തുന്നുണ്ട്. പേടിഎം വഴിയുള്ള ഇടപാടുകള്‍ക്ക് സ്ഥാപനങ്ങള്‍ സ്വന്തം നിലയിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

65 മുതല്‍ 70 ശതമാനം വരെ കച്ചവടം ഇപ്പോള്‍ ഡിജിറ്റല്‍ ഇടപാട് വഴിയാണ് നടക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ 40 ശതമാനം വരെ വര്‍ധന. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് വ്യാപാര സ്ഥാപനങ്ങള്‍ കൂടുതല്‍ വാഗ്ദാനങ്ങള്‍ നല്‍കുമെന്നാണ് സൂചന.

TAGS :

Next Story