Quantcast

ഇ പി ജയരാജനെതിരെ ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സ് തീരുമാനം

MediaOne Logo

Damodaran

  • Published:

    11 April 2017 10:19 AM GMT

ഇ പി ജയരാജനെതിരെ ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സ് തീരുമാനം
X

ഇ പി ജയരാജനെതിരെ ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സ് തീരുമാനം

തിരുവനന്തപുരം പ്രത്യേക അന്വേഷണ യൂണിറ്റ്-2ന് അന്വേഷണ ചുമതല.വിജിലന്‍സ് എസ് പി ജയകുമാര്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും

ഇ പി ജയരാജനെതിരെ ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സ് തീരുമാനം.തിരുവനന്തപുരം പ്രത്യേക അന്വേഷണ യൂണിറ്റ്-2ന് അന്വേഷണ ചുമതല.വിജിലന്‍സ് എസ് പി ജയകുമാര്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.42 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

തിരക്കിട്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇപി ജയരാജനെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചത്. നിയമോപദേശത്തിലെ വിവരങ്ങള്‍ അറിഞ്ഞയുടന്‍ തന്നെ അന്വേഷണം പ്രഖ്യപിക്കേണ്ട സാഹചര്യം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് അറിയിച്ചു. തൊട്ട് പിന്നാലെ തന്നെ നിയമോപദേശം ഔദ്യോഗികമായി വിജിലന്‍സ് ഡയറക്ടറര്‍ക്ക് ലഭിച്ചു. പിന്നീട് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നാണ് ത്വരിത പരിശോധന നടത്താന്‍ തീരുമാനിച്ചത്. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ ജയരാജനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊതു താത്പര്യഹരജിയും എത്തിയിരുന്നു. നാളെ ഇക്കാര്യത്തിലുള്ള വിജിലന്‍സിന്റെ നിലപാട് അറിയിക്കണമെന്ന കോടതി നിര്‍ദ്ദേശം കൂടി ലഭിച്ചതോടെയാണ് അന്വേഷണ തീരുമാനം വിജിലന്‍സ് വേഗത്തില്‍ എടുത്തത്. അഴിമതി നിരോധന നിയമം 13(1) പ്രകാരം സ്വജനപക്ഷപാതവും, അധികാര ദുര്‍വിനിയോഗവും നടത്തിയെന്ന പ്രതിപക്ഷ നേതാവിന്റെയും, ബിജെപി നേതാക്കളുടേയും പരാതിയാണ് വിജിലന്‍സിന്റെ അന്വേഷണ പരിധിയില്‍ വരുക.

TAGS :

Next Story