വെടിക്കെട്ട് ദുരന്തം: മൂന്ന് പേര്‍ കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍
വെടിക്കെട്ട് ദുരന്തം: മൂന്ന് പേര്‍ കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍
കൊല്ലത്തെ പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍.
പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് മൂന്ന് പേരെക്കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേ സമയം പരവൂര്‍ വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് നല്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ വെടിക്കെട്ട് നിരോധിച്ച ജില്ലാ കലക്ടറെ പ്രതിക്കൂട്ടിലാക്കാനുളള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഎം രംഗത്തെത്തി.
കരിമരുന്ന് തൊഴിലാളികളായ സജി ബേബി, അജി , സൈജു എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഒളിവില്‍ കഴിയുന്ന കരാറുകാരന്‍ കൃഷ്ണന്‍ കുട്ടിക്കായുള്ള തെരച്ചില്‍ വടക്കന്‍ ജില്ലകളിലേക്ക് ക്രൈംബ്രാഞ്ച് വ്യാപിപ്പിച്ചു.
അതേസമയം വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേതാക്കളുടെ സന്ദര്‍ശനം രാഷ്ട്രീയവത്കരിക്കുന്നത് അപലപനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരവൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് സിപിഎം ഉയര്‍ത്തിയത് തരംതാണ ആരോപണങ്ങളാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഏതെങ്കിലും പൊലീസുദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കും.
അതേ സമയം കൊല്ലം ജില്ലാ കലക്ടറെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കത്തിനെതിരെ സിപിഎം രംഗത്തെത്തി. കലക്ടറെ പ്രതിക്കൂട്ടിലാക്കാനുള്ള സര്‍ക്കാര്‍ നീക്കം ഗൂഢാലോചനയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്‍ പറഞ്ഞു.
Adjust Story Font
16