കടല്‍ഭിത്തി നിര്‍മാണം വാഗ്ദാനം മാത്രം; കടലിരമ്പം ഉറക്കം കെടുത്തി ആലപ്പുഴ തീരവാസികള്‍
കടല്‍ഭിത്തി നിര്‍മാണം വാഗ്ദാനം മാത്രം; കടലിരമ്പം ഉറക്കം കെടുത്തി ആലപ്പുഴ തീരവാസികള്‍
കടലാക്രമണ സമയത്ത് പേരിന് നടത്തുന്ന പ്രതിരോധ നടപടികളിലൂടെ നടത്തുന്ന കല്ലിടലും കടലിനോട് ചേരുകയാണ്. ശാസ്ത്രീയമായ കടല്‍ ഭിത്തി നിര്‍മാണം ഉണ്ടാവണമെന്നാണ് തീരവാസികളുടെ ആവശ്യം.
നിരന്തരം കടലെടുക്കുന്ന ആലപ്പുഴയിലെ തീരപ്രദേശത്ത് കടല്‍ ഭിത്തി നിര്‍മാണമെന്ന വാഗ്ദാനം നടപ്പിലാകാത്തതാണ് കടല്‍ ക്ഷോഭം ശക്തമാകാന്‍ കാരണം. കടലാക്രമണ സമയത്ത് പേരിന് നടത്തുന്ന പ്രതിരോധ നടപടികളിലൂടെ നടത്തുന്ന കല്ലിടലും കടലിനോട് ചേരുകയാണ്. ശാസ്ത്രീയമായ കടല്‍ ഭിത്തി നിര്‍മാണം ഉണ്ടാവണമെന്നാണ് തീരവാസികളുടെ ആവശ്യം.
ഇവിടങ്ങളിലെ ജനങ്ങളുടെ ചെവിയിലെത്തുന്ന ഓരോ കടലിരമ്പവും ഉറക്കം നഷ്ടപ്പെടുത്തുന്നവയാണ്. പുറത്തിറങ്ങി തീരത്തിറങ്ങിയാല്‍ പാഞ്ഞു വരുന്ന കടല്‍ എന്തൊക്കെ കവരുമെന്നത് പറയാന്‍ കഴിയില്ല. കടലിരമ്പത്തെ തടുക്കാനുള്ള കടല്‍ ഭിത്തി നിര്‍മാണം എന്ന ബന്ധപ്പെട്ടവരുടെ വാഗ്ദാനം ജലരേഖയാകുകയാണ്.
പുലിമുട്ട് നിര്‍മണാണം, ജിയോ ഫാബ്രിക് ഫില്‍ട്ടര്‍ സംവിധാനം, തുടങ്ങി നിരവധി പരീക്ഷണങ്ങള്‍ക്കാണ് ഈ തീരം സാക്ഷ്യം വഹിച്ചത്. എന്നാല്‍ ശാസ്ത്രീയ പഠനങ്ങള്‍ നടത്തുമെങ്കിലും അത് ഫലപ്രദമായി നടപ്പിലാക്കാന്‍ ശ്രമിക്കാറില്ലെന്നാണ് തീരവാസികളുടെ പരാതി.
Adjust Story Font
16