ഇടതു തരംഗം ദൃശ്യമാണെന്ന് വിഎസ്

ഇടതു തരംഗം ദൃശ്യമാണെന്ന് വിഎസ്
ജനങ്ങളുടെ പ്രശ്‌നങ്ങള്‍, ദുരിതങ്ങള്‍, അവരുടെ ആവലാതികള്‍, പ്രതീക്ഷകള്‍ - എല്ലാം എനിക്ക് അടുത്തറിയാനായി. സമീപകാല......

സംസ്ഥാനത്തൊട്ടാകെ ഇടതു തരംഗം വ്യക്തമാണെന്നും ഇതിന്‍റെ തെളിവാണ് താന്‍ പങ്കെടുത്ത ഓരോ പൊതുസമ്മേളനങ്ങളിലും തടിച്ചു കൂടിയ പതിനായിരങ്ങളെന്നും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ സാരാംശം വിശദമാക്കിയുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് വിഎസ് ഇക്കാര്യം വ്യക്തമാക്കിയത്. 'മുഴുവന്‍ പ്രദേശത്തെയും എൽ.ഡി.എഫ് നേതാക്കള്‍ക്കൊപ്പം നടത്തിയ പ്രചാരണ പരിപാടികളിൽ കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ ജീവിതം തൊട്ടറിയാൻ കഴിഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍, ദുരിതങ്ങള്‍, അവരുടെ ആവലാതികള്‍, പ്രതീക്ഷകള്‍ - എല്ലാം എനിക്ക് അടുത്തറിയാനായി. സമീപകാല കേരളീയ സാമൂഹ്യ ജീവിതത്തിന്റെ വളവുകളും തിരിവുകളും മുറിവുകളുമൊക്കെ എനിക്ക് നേരിട്ട് ബോധ്യപ്പെടാന്‍ കഴിഞ്ഞു' - വിഎസ് കുറിച്ചു.
Adjust Story Font
16