Quantcast

പരിസ്ഥിതി പ്രവര്‍ത്തകരെ അകാരണമായി കസ്റ്റഡിയിലെടുത്തതായി പരാതി

MediaOne Logo

Sithara

  • Published:

    18 April 2017 9:24 PM GMT

പരിസ്ഥിതി പ്രവര്‍ത്തകരെ അകാരണമായി കസ്റ്റഡിയിലെടുത്തതായി പരാതി
X

പരിസ്ഥിതി പ്രവര്‍ത്തകരെ അകാരണമായി കസ്റ്റഡിയിലെടുത്തതായി പരാതി

പെരിയാറില്‍ രാസമാലിന്യം തള്ളുന്നതിനെതിരെ വാഹനപ്രചാരണ ജാഥ നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകരെ പൊലീസ് അകാരണമായി കസ്റ്റഡിയിലെടുത്തതായി പരാതി.

പെരിയാറില്‍ രാസമാലിന്യം തള്ളുന്നതിനെതിരെ വാഹനപ്രചാരണ ജാഥ നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകരെ പൊലീസ് അകാരണമായി കസ്റ്റഡിയിലെടുത്തതായി പരാതി. കലക്റ്റീവ് ഫോര്‍ റൈറ്റ് ടു ലിവ് എന്ന സംഘടനയുടെ പ്രവര്‍ത്തകരെയാണ് ഞാറക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. നാട്ടുകാരുടെയും മറ്റ് സംഘടനാപ്രവര്‍ത്തകരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തവരെ പൊലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

പെരിയാറിലെ മാലിന്യപ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോറല്‍ പ്രവര്‍ത്തകര്‍ മുനമ്പം മുതല്‍ ഗോശ്രീ പാലം വരെ വാഹനപ്രചാരണ ജാഥ സംഘടിപ്പിച്ചത്. ജാഥക്കിടെ സോണി, ഷാനവാസ് എന്നീ പ്രവര്‍ത്തകരെ പൊലീസ് അകാരണമായി കസ്റ്റഡിയിലെടുത്തെന്നാണ് പരാതി. ജനങ്ങളെ ഭീതിപടര്‍ത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ വാഹന പ്രചാരണ ജാഥ നടത്താന്‍ പ്രവര്‍ത്തകര്‍ക്ക് അനുമതിയില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.

പ്രവര്‍ത്തകുടെ പ്രതിഷേധത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തവരെ ജാമ്യത്തില്‍ വിട്ടയച്ചെങ്കിലും നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് കോറല്‍ പ്രവര്‍ത്തകരുടെ തീരുമാനം. പെരിയാറില്‍ മാലിന്യം തള്ളുന്ന കമ്പനികള്‍ക്ക് അധികാരികള്‍ ഒത്താശ ചെയ്യുന്നു‌വെന്നും ആക്ഷേപമുണ്ട്.

TAGS :

Next Story