കോലീബി സഖ്യവും ചെക്ക് കേസുകളും എം കെ മുനീറിനെതിരെ ആയുധമാക്കി എല്‍ഡിഎഫ്
കോലീബി സഖ്യവും ചെക്ക് കേസുകളും എം കെ മുനീറിനെതിരെ ആയുധമാക്കി എല്‍ഡിഎഫ്
കോലീബി സഖ്യവും മന്ത്രി എം കെ മുനീറിനെതിരെയുള്ള ചെക്ക് കേസുകളുമാണ് കോഴിക്കോട് സൌത്തില്‍ ഇടതുപക്ഷത്തിന്റെ പ്രചരണ ആയുധം.
കോലീബി സഖ്യവും മന്ത്രി എം കെ മുനീറിനെതിരെയുള്ള ചെക്ക് കേസുകളുമാണ് കോഴിക്കോട് സൌത്തില്‍ ഇടതുപക്ഷത്തിന്റെ പ്രചരണ ആയുധം. പരാജയ ഭീതി മൂലം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ഇടതുപക്ഷമെന്ന് മന്ത്രി എം കെ മുനീര്‍ പ്രതികരിച്ചു.
കോഴിക്കോട് സൌത്തില്‍ യുഡിഎഫിന് വോട്ടുമറിക്കാന്‍ ആര്‍എസ്എസ്സുമായി മുസ്ലിം ലീഗ് ധാരണയുണ്ടാക്കിയെന്നാണ് എല്‍ഡിഎഫിന്റെ പ്രധാന പ്രചരണ വിഷയം. മന്ത്രി എം കെ മുനീറും ആര്‍എസ്എസ് നേതൃത്വവും തമ്മില്‍ ധാരണയുണ്ടാക്കിയെന്നാണ് ആരോപണം. കോഴിക്കോട്ടെ ലീഗ് ഓഫീസില്‍ ആര്‍എസ്എസ് നേതാക്കള്‍ സന്ദര്‍ശനം നടത്തിയതിന്റെ ചിത്രം ഇടതുമുന്നണി പ്രചരിപ്പിക്കുന്നുമുണ്ട്. മുനീറിനെതിരെയുള്ള ചെക്ക് കേസുകളും പ്രചാരണ വിഷയമാണ്
പരാജയ ഭീതി പൂണ്ട് ഇടതുപക്ഷം കള്ളപ്രചരണം നടത്തുകയാണെന്ന് മന്ത്രി എം കെ മുനീര്‍ പ്രതികരിച്ചു. ഒരു ചെക്ക് കേസിലും താന്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോലീബി സഖ്യമുണ്ടെന്ന ഇടതുപക്ഷത്തിന്‍റെ ആരോപണം പരാജയ ഭീതിമൂലമാണെന്ന് ബിഡിജെഎസ് സ്ഥാനാര്‍ത്ഥി സതീഷ് കുറ്റിയില്‍ പ്രതികരിച്ചു. ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥിക്കെതിരെ എളുപ്പത്തിലുള്ള വിജയം പ്രതീക്ഷിച്ച യുഡിഎഫിന് മല്‍സരം കൂടുതല്‍ കഠിനമാകുന്ന കാഴ്ചയാണ് കോഴിക്കോട് സൌത്തിലുള്ളത്.
Adjust Story Font
16