Quantcast

സ്വകാര്യ കമ്പനിക്ക് അനധികൃതമായി 26 ഏക്കര്‍ ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

MediaOne Logo

admin

  • Published:

    24 April 2017 1:46 AM GMT

സ്വകാര്യ കമ്പനിക്ക് അനധികൃതമായി 26 ഏക്കര്‍ ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം
X

സ്വകാര്യ കമ്പനിക്ക് അനധികൃതമായി 26 ഏക്കര്‍ ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

സ്വകാര്യ കമ്പനിയായ കൊച്ചി മീഡിയസിറ്റി വാങ്ങുന്ന സ്ഥലത്തിനാണ് സർക്കാർ ഇളവു നൽകിയത്.

ഭൂപരിധി നിയമത്തിൽ ഇളവു വരുത്തി സ്വകാര്യ കമ്പനിക്ക് 26 ഏക്കർ ഭൂമി നൽകാൻ സർക്കാർ തീരുമാനം. സ്വകാര്യ കമ്പനിയായ കൊച്ചി മീഡിയസിറ്റി വാങ്ങുന്ന സ്ഥലത്തിനാണ് സർക്കാർ ഇളവു നൽകിയത്. മെത്രാൻ കായൽ നികത്താൻ അനുമതി നൽകിയതിന് സമാനമായാണ് നിയമം ലംഘിച്ച് ഈ ഉത്തരവും സർക്കാർ ഇറക്കിയത്.

കൊച്ചി മണീട് വില്ലേജിൽ മാധ്യമ സംരംഭം ആരംഭിക്കാൻ കമ്പനി വാങ്ങുന്ന 26 ഏക്കർ ഭൂമിക്ക് കേരള ഭൂപരിഷ്കരണ വകുപ്പ്8(3)ബി വകുപ്പ് പ്രകാരം ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് 2014 സപ്റ്റംബർ 4നാണ് മീഡിയസിറ്റി എംഡി എറണാകുളം ജില്ല കലക്ടർക്ക് അപേക്ഷ നൽകിയത്. 2015 ഫെബ്രുവരി 18ന് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിക്കും കമ്പനി കത്ത് നൽകി. ഇത് പരിഗണിച്ചാണ് മീഡിയസിറ്റി വാങ്ങുന്ന ഭൂമിക്ക് ഇളവ് അനുവദിച്ച് ഈ വർഷം ഫെബ്രവരി രണ്ടിന് സർക്കാർ ഉത്തരവിറക്കിയത്. പദ്ധതി നടപ്പാക്കും മുമ്പ് നെൽവയൽ- തണ്ണീർത്തട നിയമം, പരിസ്ഥിതി സംരക്ഷണ നിയമം എന്നിവയുടെ അടിസ്ഥാനത്തിൽ ആവശ്യമായ അനുമതി നേടിയിട്ടുണ്ടെന്ന കലക്ടർ ഉറപ്പ് വരുത്തണം.

സംരംഭങ്ങളുടെ പൊതുജന താൽപ്പര്യം കണക്കിലെടുത്താണ് ഭൂ പരിധിയിൽ ഇളവും നൽകുന്നതെന്നും ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ കമ്പനി വാങ്ങുന്ന ഭൂമി സംബന്ധിച്ച് അവ്യക്തതയാണുളളത്. 26.81 ഏക്കർ എന്ന് രേഖപ്പെടുത്തുമ്പോഴും അത് നെൽവയലാണോ, തണ്ണീർത്തടമാണോയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നില്ല. നേരത്തെ സന്തോഷ് മാധവന്റെയും കടമക്കുടിയിലെയും ഭൂമിക്ക് ഇളവ് നല്‍കിയപ്പോള്‍ ഉത്തരവില്‍ സര്‍വെ നമ്പര്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇവിടെ ഭൂമിയുടെ സര്‍വെ നമ്പര്‍ പോലും രേഖപ്പെടുത്തിയിട്ടില്ല. ചുരുക്കത്തിൽ മെത്രാന്‍കായല്‍ നികത്താന്‍ അനുമതി നല്‍കിയത് പോലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചാണ് ഈ ഉത്തരവും പുറത്തുവന്നിരിക്കുന്നത്.

TAGS :

Next Story