ഇണങ്ങാതെ മാണി; പിണക്കാതിരിക്കാന്‍ ഉമ്മന്‍ചാണ്ടി
ഇണങ്ങാതെ മാണി; പിണക്കാതിരിക്കാന്‍ ഉമ്മന്‍ചാണ്ടി
കോണ്‍ഗ്രസും യുഡിഎഫുമായി ഇടഞ്ഞു നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി നിയമസഭയില്‍ പ്രത്യേക ബ്ലോക് ആവാന്‍ സാധ്യത
ഉമ്മന്‍ചാണ്ടിയും കെഎം മാണിയും തമ്മില്‍ നടത്തിയ ചര്‍ച്ച വിഫലം. കോണ്‍ഗ്രസും യുഡിഎഫുമായി ഇടഞ്ഞു നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി നിയമസഭയില്‍ പ്രത്യേക ബ്ലോക് ആവാന്‍ സാധ്യത. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് വരെ ഒറ്റക്ക് നില്‍ക്കാനാണ് പാര്‍ട്ടിയുടെ നീക്കം. കോണ്‍ഗ്രസ്- കേരള കോണ്‍ഗ്രസ് എം പാര്‍ട്ടികളുടെ നേതൃതല ചര്‍ച്ചകള്‍ കൊണ്ട് കാര്യമില്ലെന്ന നിലപാടാണ് കെഎം മാണി ഉമ്മന്‍ചാണ്ടിയുമായി പങ്കുവെച്ചത്.
പാര്‍ട്ടിയുടെ അണികള്‍ കോണ്‍ഗ്രസുമായി അത്രത്തോളം അകന്നുകഴിഞ്ഞു. മുന്നണി ബന്ധമില്ലാതെ ഒറ്റക്ക് നിന്ന് തല്‍ക്കാലം പാര്‍ട്ടിയെ സജീവമാക്കാമെന്നാണ് കെഎം മാണിയുടെ കണക്കുകൂട്ടല്‍. ഇതിനെ പിജെ ജോസഫിന്റെ സമ്മതം ഭാഗികമായെങ്കിലും കെഎം മാണി നേടി. നിയമസഭയില്‍ പ്രത്യേക ബ്ലോക് എന്ന നിലപാട് ഇതിനോടകം മുതിര്‍ന്ന നേതാക്കള്‍ മുമ്പോട്ട് വെച്ചിട്ടുണ്ട്. അതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന വ്യക്തമായ സൂചനയും പാര്‍ട്ടി ഭാരവഹികള്‍ നല്‍കുന്നു.
അടുത്തമാസം 6, 7 തിയതികളില്‍ ചരല്‍ക്കുന്നില നടക്കുന്ന പാര്‍ട്ടി ഭാരവാഹികളുടെ ക്യാംപില്‍ എംഎല്‍എമാരടക്കം തീരുമാനം പ്രാദേശിക നേതാക്കളെ അറിയിക്കും. ചരല്‍ക്കുന്ന് ക്യാംപിന്റെ തീരുമാനമെന്നവണ്ണം പാര്‍ട്ടി ഒറ്റക്ക് നില്‍ക്കുമെന്ന പ്രഖ്യാപനവും കെഎം മാണി ക്യാംപിന് ശേഷം നടത്തിയേക്കും. അടുത്ത രണ്ട് വര്‍ഷം ഒറ്റക്ക് നിന്ന ശേഷം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സാഹചര്യങ്ങള്‍ വിലയിരുത്തി ഭാവി നിലപാട് സ്വീകരിക്കുമെന്നും കെഎം മാണി നേതാക്കളെ അറിയിക്കും. ചരല്‍ക്കുന്ന് ക്യാംപിന് മുന്നോടിയായി എംഎല്‍എമാരുമയി കെഎം മാണി ആശയവിനിമയം നടത്തും.
ഒറ്റക്ക് നിലകൊളളുന്നതിലൂടെ പാര്‍ട്ടിയുടെ പ്രതിഛായ മെച്ചപ്പെടുത്താനാകുമെന്നും കെഎം മാണി കണക്കുകൂട്ടുന്നു.
Adjust Story Font
16