തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം
മന്ത്രി കെ രാജുവിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതാണ് സഘര്‍ഷത്തില്‍ കലാശിച്ചത്....
സ്വാശ്രയ ഫീസ് വര്‍ധനക്കെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന നിരാഹാര സമരത്തിന്‍റെ പന്തലിന് മുന്നില്‍ സംഘര്‍ഷം. സമര പന്തലിന് മുന്നില്‍ വനം മന്ത്രി കെ രാജുവിന്‍റെ വാഹനം സമരക്കാര്‍ തടഞ്ഞു. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി.സമരത്ത പോലീസിനെ ഉപോയഗിച്ച് നേരിടാമെന്നത് സര്‍ക്കാരിന്‍റെ വ്യാമോഹമെന്ന് സമര പന്തലിലെത്തിയ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു.
വാഹനം തടഞ്ഞ പ്രവര്‍ത്തകര്‍ മന്ത്രി കെ രാജുവിനെ കരിങ്കൊടി കാണിച്ചു. പോലീസ് ലാത്തി വീശിയപ്പോള്‍ പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ വീണ്ടും കൂട്ടമായെത്തി സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡ് ഉപരോധിച്ചു. ഉപരോധം നടത്തിയവരെ മാറ്റാനായി പോലീസ് ജവ പീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് ലാത്തിച്ചാര്‍ജും യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധം തുടരുന്നതിനിടെ ഉമ്മന്‍ചാണ്ടി. രമേശ് ചെന്നിത്തല വി എം സുധീരന്‍ അടക്കമള്ള നേതാക്കള് സമര പന്തലിലെത്തി
കണ്ണൂരില് മന്ത്രി കെ കെ ശൈലജക്ക് നേരെയും യൂത്ത് കോണ്ഗ്ര് പ്രവര്ത്തകരുടെ പ്രതിഷേധമുണ്ടായി. കരിങ്കൊടി കാണിക്കാനെത്തിയ പ്രവര്ത്തകര്ക്കനേരെ പോലീസ് ലാത്തി വീശി
Adjust Story Font
16