വിദഗ്ധ സംഘത്തിന്റെ മെഡിക്കല്‍ ബോര്‍ഡ് യോഗം അവസാനിച്ചു

വിദഗ്ധ സംഘത്തിന്റെ മെഡിക്കല്‍ ബോര്‍ഡ് യോഗം അവസാനിച്ചു
അപകടത്തില്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന ആളുകളെ സന്ദര്‍ശിച്ച് സംഘം ആരോഗ്യസ്ഥിതി മനസ്സിലാക്കും
വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ ഡല്‍ഹിയില്‍ നിന്നെത്തിയ വിദഗ്ധ മെഡിക്കല്‍ സംഘം യോഗം ചേര്‍ന്നു. ആരോഗ്യവകുപ്പ് സെക്രട്ടറി ടി കെ ഇളങ്കോവന്‍, ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഡല്‍ഹിയില്‍ നിന്നെത്തിയ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം യോഗം ചേര്‍ന്നത്.
അപകടത്തില്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന ആളുകളെ സന്ദര്‍ശിച്ച് സംഘം ആരോഗ്യസ്ഥിതി മനസ്സിലാക്കും. ശേഷം ഉച്ചയ്ക്ക് വീണ്ടും യോഗം ചേരും. ഈ യോഗത്തില്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാറും പങ്കെടുക്കും. അതിന് ശേഷമായിരിക്കും ഏതെങ്കിലും രോഗികളെ വിദഗ്ധ ചികിത്സയ്ക്കായി സംസ്ഥാനത്തിന്റെ പുറത്തേക്ക് കൊണ്ടുപോകണമോ എന്ന കാര്യം തീരുമാനിക്കുക. രോഗികളില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ അവരെ മറ്റ് ആശുപത്രിയിലേക്ക് ഇപ്പോള്‍ മാറ്റുന്നത് അപകടമാണെന്ന നിലപാടാണ് ആശുപത്രി സൂപ്രണ്ടിന് ഉള്ളത്.
Adjust Story Font
16