കലക്ടറുടെ ഉത്തരവിന് കോടതിയുടെ ചുവപ്പുകൊടി; വയനാട് പരിസ്ഥിതിലോല മേഖലകളില്‍ വന്‍കെട്ടിടങ്ങള്‍
കലക്ടറുടെ ഉത്തരവിന് കോടതിയുടെ ചുവപ്പുകൊടി; വയനാട് പരിസ്ഥിതിലോല മേഖലകളില്‍ വന്‍കെട്ടിടങ്ങള്‍
പരിസ്ഥിതി ലോല മേഖലകളില്‍ കെട്ടിട നിര്‍മാണത്തിന് നിയന്ത്രണമേര്‍പ്പെടുത്തി, വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഇറക്കിയ ഉത്തരവ് എങ്ങുമെത്തിയില്ല.
പരിസ്ഥിതി ലോല മേഖലകളില്‍ കെട്ടിട നിര്‍മാണത്തിന് നിയന്ത്രണമേര്‍പ്പെടുത്തി, വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഇറക്കിയ ഉത്തരവ് എങ്ങുമെത്തിയില്ല. അതീവ പരിസ്ഥിതി ദുര്‍ബല മേഖലയായ ലക്കിടിയില്‍ നടക്കുന്നത്, നാല്‍പതോളം ബഹുനില കെട്ടിടങ്ങളുടെ നിര്‍മാണമാണ്. ഗ്രാമപഞ്ചായത്തിന്റെ ഒത്താശയോടെ, ഹൈക്കോടതിയില്‍ നിന്നും ഉത്തരവ് നേടിയാണ് ലക്കിടിയില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിയ്ക്കുന്നത്.
വൈത്തിരി പഞ്ചായത്തില്‍, 27 ബഹുനില കെട്ടിടങ്ങളുടെ നിര്‍മാണം ഇപ്പോള്‍ നടക്കുന്നുണ്ട്. കുന്നത്തിടവക വില്ലേജില്‍ നിന്നു ലഭിയ്ക്കുന്ന കണക്കുകളില്‍ ഇത് 37 ആയി വര്‍ധിയ്ക്കുന്നു. കൂടാതെ, മുപ്പതോളം കെട്ടിടങ്ങള്‍ക്കുള്ള നിര്‍മാണ അനുമതി ഗ്രാമ പഞ്ചായത്തിന്റെ പരിഗണനയിലുമുണ്ടെന്നാണ് അറിവ്. ജില്ലയിലെ തന്നെ അതീവ പരിസ്ഥിതി ദുര്‍ബല മേഖലയായ ലക്കിടിയില്‍ നടക്കുന്ന ഇത്തരം നിര്‍മാണ പ്രവര്‍ത്തികള്‍ വലിയ പ്രത്യാഘാതമുണ്ടാക്കും. കോടതി വിധിയുടെ മറവില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അപ്പീല്‍ പോകാന്‍ പോലും വൈത്തിരി ഗ്രാമപഞ്ചായത്തും തയ്യാറായിട്ടില്ല.
ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ കെട്ടിട നിര്‍മാണത്തിന് നിയന്ത്രണമേര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവ് ഇറക്കിയത് കഴിഞ്ഞ ജൂണിലാണ്. ഈ ഉത്തരവിനെതിരെ ചില കെട്ടിട നിര്‍മാണ കമ്പനികള്‍ ഹൈക്കോടതിയെ സമീപിയ്ക്കുകയും തുടര്‍ നിര്‍മാണത്തിന് അനുമതി നേടുകയും ചെയ്തു. ഈ ഉത്തരവിന്റെ മറവിലാണ് ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തികള്‍ തുടരുന്നത്. പരിസ്ഥിതിയുടെ സംരക്ഷണം മാത്രം ലക്ഷ്യമാക്കി ദുരന്ത നിവാരണ അതോറിറ്റി ഇറക്കിയ ഉത്തരവാണ് ഈ രീതിയില്‍ എങ്ങുമെത്താതെ പോകുന്നത്. കോടതി വിധിയ്ക്കെതിരെ അപ്പീല്‍ പോകേണ്ട ഗ്രാമപഞ്ചായത്താണെങ്കില്‍ വീണ്ടും നിര്‍മാണ അനുമതി നല്‍കാനുള്ള ശ്രമങ്ങളിലുമാണ്.
Adjust Story Font
16