Quantcast

ശൗചാലയങ്ങളില്ലാത്തതില്‍ പ്രതിഷേധിച്ച് കാസര്‍കോട് കക്കൂസ് സമരം

MediaOne Logo

Subin

  • Published:

    4 May 2017 9:17 AM GMT

നഗരസഭാ അധികൃതരോട് പലതവണ ആവശ്യപ്പെട്ടിട്ടും ശൗചാലയം നിര്‍മിക്കാത്തതില്‍ പ്രതിഷേധിച്ചത് നാപ്കിന്‍ ധരിച്ചാണ് യുവാക്കള്‍ സമരം നടത്തിയത്.

കാസര്‍കോട് നഗരത്തില്‍ ആവശ്യത്തിന് ശൗച്യാലയങ്ങളില്ലാത്തതില്‍ പ്രതിഷേധിച്ച് യുവാക്കളുടെ നേതൃത്വത്തില്‍ കക്കൂസ് സമരം നടത്തി. കാസര്‍കോട് താലൂക്ക് ഓഫീസ് പരിസരത്തായിരുന്നു സമരം. നഗരസഭാ അധികൃതരോട് പലതവണ ആവശ്യപ്പെട്ടിട്ടും ശൗചാലയം നിര്‍മിക്കാത്തതില്‍ പ്രതിഷേധിച്ചത് നാപ്കിന്‍ ധരിച്ചാണ് യുവാക്കള്‍ സമരം നടത്തിയത്.

കാസര്‍കോട് നഗരത്തില്‍ രണ്ട് പൊതു ശൗച്യാലയങ്ങള്‍ മാത്രമാണ് ഉള്ളത്. ഇത് കാരണം വിവിധ ആവശ്യങ്ങള്‍ക്ക് നഗരത്തിലെത്തുന്നവര്‍ക്ക് പ്രാഥമിക ആവശ്യത്തിന് ഏറെ പ്രയാസപ്പെടുകയാണ്. കാസര്‍കോട് താലൂക്ക് ഓഫീസിലേക്ക് വിവിധ ആവശ്യങ്ങളുമായി എത്തുന്നവര്‍ക്ക് കാര്യം സാധിക്കാന്‍ സമീപത്തൊന്നും ശൗച്യലയങ്ങളില്ല. നഗരത്തിലെത്തുന്ന സ്ത്രീകളാണ് ഇത് കാരണം ഏറെ പ്രയാസപ്പെടുന്നത്.

ശൗചാലയം നിര്‍മിക്കാന്‍ നഗരസഭാ അധികൃതര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നില്ലെന്ന് സമരക്കാര്‍ ആരോപിക്കുന്നു. ഇതില്‍ പ്രതിഷേധിച്ചതാണ് നാപ്കിന്‍ ധരിച്ച് യുവാക്കള്‍ കക്കൂസ് സമരം നടത്തിയത്. സമരത്തിന്റെ ഭാഗമായി പ്രതീകാത്മക ക്ലോസറ്റുകളും തയ്യാറാക്കിയിരുന്നു. യുവാക്കളുടെ നേതൃത്വത്തില്‍ രൂപീകരിച്ച ജിഎച്ച്എം വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു സമരം.

TAGS :

Next Story