Quantcast

മലമ്പുഴയില്‍ റെക്കോര്‍ഡ് ചൂട്; 41.9 ഡിഗ്രി സെല്‍ഷ്യസ്

MediaOne Logo

admin

  • Published:

    4 May 2017 5:16 AM GMT

മലമ്പുഴയില്‍ റെക്കോര്‍ഡ് ചൂട്; 41.9 ഡിഗ്രി സെല്‍ഷ്യസ്
X

41.9 ഡിഗ്രി സെല്‍ഷ്യസാണ് ഇന്ന് മലമ്പുഴയില്‍ രേഖപ്പെടുത്തിയത്. കണ്ണൂരും കോഴിക്കോടും ഈ വേനലിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്, 39.1 ഡിഗ്രി സെൽഷ്യസ്.

സംസ്ഥാനത്തെ റെക്കോഡ് ചൂട് പാലക്കാട് രേഖപ്പെടുത്തി. 41.9 ഡിഗ്രി സെല്‍ഷ്യസാണ് ഇന്ന് മലമ്പുഴയില്‍ രേഖപ്പെടുത്തിത്. കണ്ണൂരും കോഴിക്കോടും ഈ വേനലിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്, 39.1 ഡിഗ്രി സെൽഷ്യസ്. കാസർകോട് 99% മഴകുറഞ്ഞപ്പോള്‍ കണ്ണൂരും മലപ്പുറവും പാലക്കാടും കൊടും വരൾച്ച നേരിടുകയാണ്. കണ്ണൂരിലും കോഴിക്കോടും ഇതിനു മുൻപ് ഉണ്ടായ ഏറ്റവും കൂടിയ ചൂട് 37, 38 ഡിഗ്രി സെൽഷ്യസാണ്.

സംസ്ഥാനത്ത് വേനൽ മഴ 56% കുറഞ്ഞു. ഈകാലയളവിൽ 118 മില്ലീമീറ്റർ മഴകിട്ടേണ്ട സമയത്ത് പക്ഷെ ആകെ പെയ്തത് 52 മില്ലീമീറ്റർ മാത്രം. പസഫിക്ക് സമുദ്രത്തിൽ ഉടലെടുത്ത ഉഷ്ണജലപ്രവാഹമായ എൽ നിനോ ശക്തമായി തുടരുന്നതും ഈർപ്പമില്ലാത്ത വരണ്ടകാറ്റ് വീശുന്നതുമാണ് വേനലിന്റെ കാഠിന്യം കൂട്ടുന്നത്.

TAGS :

Next Story