Quantcast

വി.എസിന് ഔദ്യോഗിക വസതി അനുവദിച്ചു

MediaOne Logo

Ubaid

  • Published:

    6 May 2017 5:44 AM GMT

വി.എസിന് ഔദ്യോഗിക വസതി അനുവദിച്ചു
X

വി.എസിന് ഔദ്യോഗിക വസതി അനുവദിച്ചു

ഔദ്യോഗിക വസതിയായി കവടിയാര്‍ ഹൗസും ഭരണപരിഷ്‌കാര കമ്മീഷന്റെ ഓഫീസ് സെക്രട്ടേറിയറ്റിലോ സെക്രട്ടേറിയറ്റ് അനക്‌സിലോ അനുവദിക്കണമെന്നാണ് വി.എസ് ആവശ്യപ്പെട്ടിരുന്നത്

കവടിയാര്‍ ഹൗസ് ഔദ്യോഗിക വസതിയായി അനുവദിക്കണമെന്ന ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദാണ് വസതി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന് അനുവദിച്ച വസതിയായിരുന്നു കവടിയാര്‍ ഹൗസ്. അവിടെ നിര്‍മ്മാണ ജോലികള്‍ നടന്നുവരുന്നതിനാല്‍ ചീഫ് സെക്രട്ടറിക്കായി നിര്‍മ്മിച്ച പുതിയ വസതിയിലാണ് അദ്ദേഹം ഇതുവരെ താമസിച്ചുവന്നത്. വി.എസ്സിന് കവടിയാര്‍ ഹൗസ് വിട്ടുനല്‍കുന്നതില്‍ വിരോധമില്ലെന്ന് കടകംപള്ളിയും അറിയിച്ചിരുന്നു. ഇതോടെയാണ് ആവശ്യപ്പെട്ട വസതി തന്നെ വി.എസ്സിന് അനുവദിക്കാന്‍ തീരുമാനമായത്.

ഔദ്യോഗിക വസതിയായി കവടിയാര്‍ ഹൗസും ഭരണപരിഷ്‌കാര കമ്മീഷന്റെ ഓഫീസ് സെക്രട്ടേറിയറ്റിലോ സെക്രട്ടേറിയറ്റ് അനക്‌സിലോ അനുവദിക്കണമെന്നാണ് വി.എസ് ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ ഓഫീസ് ഐ.എം.ജിയിലേക്ക് മാറ്റിയതിലുളള അതൃപ്തി അറിയിച്ച് ചീഫ് സെക്രട്ടറിക്ക് വി.എസ് കത്തയച്ച് 24 മണിക്കൂറിനുള്ളിലാണ് വസതിയുടെ കാര്യത്തില്‍ തീരുമാനമായിരിക്കുന്നത്.

TAGS :

Next Story