അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തി
അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തി
എട്ട് മണിക്കൂര്‍ നീണ്ടുനിന്ന റൈഡില്‍ റൈഡില്‍ 8 ലക്ഷം രൂപയും ഭൂമി ഇടപാടുകളുടെ ചില രേഖകളും കണ്ടെത്തിയതായണ് സൂചന.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. ബാബുവിന്റെയും മരുമക്കളുടെയും ബിനാമികളുടേയും വീടുകളിലുമാണ് റെയ്ഡ് നടന്നത്. എട്ട് മണിക്കൂര്‍ നീണ്ടുനിന്ന റൈഡില്‍ റൈഡില്‍ 8 ലക്ഷം രൂപയും ഭൂമി ഇടപാടുകളുടെ ചില രേഖകളും കണ്ടെത്തിയതായണ് സൂചന. തെളിവുകള്‍ ഉള്ളത് കൊണ്ടാണ് ബാബുവിന്‍റെ വീട്ടില്‍ റൈഡ് നടത്തിയതെന്ന് വിജിലന്‍സ് ഡയറക്ടര്‍ പറഞ്ഞു.
വിജിലന്‍സിന്‍റെ മധ്യമേഖല എസ്പി വിഎന്‍ ശശിധരന്‍റെ നേതൃത്വത്തിലായിരുന്നു റൈഡ്. രാവിലെ 7 മണിക്ക് ആരംഭിച്ച റെയ്ഡ് വൈകുന്നേരം മൂന്ന് മണിവരെ നീണ്ടു നിന്നും. കഴിഞ്ഞ അഞ്ച് വര്‍ഷം മുതല്‍ നാളിതുവരെ ബാബു ചെലവഴിച്ച പണത്തിന്റെ എല്ലാ വിശദാംശങ്ങളും വിജിലന്‍സ് പരിശോധിച്ചു. തൃപ്പൂണിത്തുറയിലെ ബാബുവിന്റെ വീട്ടില്‍ നടന്ന റെയ്ഡിനൊപ്പം പാലാരിവട്ടത്തെയും തൊടുപുഴയിലേയും മരുമക്കളുടെ വീട്ടിലും വിജിലന്‍സ് സംഘം പരിശോധന നടത്തി.
ബാബുവിന്റെ ബിനാമികളെന്ന് വിജിലന്‍സ് പറയുന്ന കുമ്പളം സ്വദേശി ബാബുറാമിന്റെ വീട്ടിലും തൃപ്പൂണിത്തുറ സ്വദേശി മോഹനന്റെ വീട്ടിലും റൈഡ് ഉണ്ടായിരുന്നു. പരിശോധനയില്‍ ബാബുവിന്റെ വസതിയില്‍ നിന്നും ഒന്നരലക്ഷം രൂപയും മോഹനന്റെ വീട്ടില്‍ നിന്ന് ആറര ലക്ഷം രൂപയും വിജിലന്‍സ് കണ്ടെടുത്തു. തൊടുപുഴയിലെ മരുമകന്റെ വീട്ടില്‍ നിന്നും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകളും വിജിലന്‍സിന് ലഭിച്ചതായിട്ടാണ് സൂചന.
ബാബുറാമിന്റെയും മോഹനന്റെയും ഓഫീസുകളില്‍ നിന്നും ചില നിര്‍ണ്ണായ രേഖകളും ലഭിച്ചിട്ടുണ്ട്. കണ്ടെടുത്ത പണവും രേഖകളും ഉടന്‍ മൂവാറ്റുപുഴ കോടതിയില്‍ വിജിലന്‍സ് സമര്‍പ്പിക്കും.
അതേസമയം കൃത്യമായ തെളിവുകള്‍ ഉള്ളത് കൊണ്ടാണ് റൈഡ് നടത്തിയതെന്നും വിജിലന്‍സ് അവരുടെ ജോലിയാണ് ചെയ്യുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു.
മന്ത്രിയായതിന് ശേഷം ബാബുവിന്റെയും ബന്ധുക്കളുടേയും സ്വത്തില്‍ അതിഭീമമായ വര്‍ദ്ധന ഉണ്ടായതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. കൂടാതെ ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ഉടമകള്‍ നല്കിയ പരാതിയും പരിഗണിച്ചാണ് വിജിലന്‍സ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
Adjust Story Font
16