Quantcast

മത്സരിക്കാനില്ലെന്ന് ഹൈറേഞ്ച് സംരക്ഷണസമിതി

MediaOne Logo

admin

  • Published:

    7 May 2017 4:35 AM GMT

മത്സരിക്കാനില്ലെന്ന് ഹൈറേഞ്ച് സംരക്ഷണസമിതി
X

മത്സരിക്കാനില്ലെന്ന് ഹൈറേഞ്ച് സംരക്ഷണസമിതി

യുഡിഎഫ് സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹം ചൂണ്ടി കാട്ടി തിരഞ്ഞെടുപ്പു കാലത്ത് സമിതി പ്രചരണം നടത്തും

ഹൈറേഞ്ച് സംരക്ഷണസമിതി മത്സര രംഗത്ത് ഉണ്ടാവില്ല. തെരഞ്ഞെടുപ്പില്‍ നിലപാടെടുക്കാന്‍ ഹൈറേഞ്ച് സംരക്ഷണസമിതി ഈ മാസം
അവസാനത്തോടെ ജനറല്‍ബോഡിയോഗം വിളിക്കുമെന്ന് ഫാദര്‍ സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍.

ഇടുക്കിയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ഹൈറേഞ്ച് സംരക്ഷണസമിതി ഇത്തവണ മത്സരിക്കില്ല. പകരം യുഡിഎഫ് സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹം ചൂണ്ടി കാട്ടി തിരഞ്ഞെടുപ്പു കാലത്ത് പ്രചരണം നടത്തുവാന്‍ തീരുമാനിച്ചു. ലോകസഭയിലേക്കും പഞ്ചായത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഇടതിനുവേണ്ടി പ്രചരണത്തിനിറങ്ങും. എന്നാല്‍ സമിതി നേരിട്ട് തിരഞ്ഞെടുപ്പ് പ്രചരണം നടത്തില്ല.

ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ് ഇടുക്കിയിലും തൊടുപുഴയിലും മത്സരിക്കും എന്നു ഉറപ്പായതോടെയാണ് സമിതി മത്സരത്തില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിച്ചത് എന്ന് സമിതിയോട് അടുത്ത വ്യത്തങ്ങള്‍ സൂചിപ്പിച്ചു. സഭാ നേത്യത്വം ജനാധിപത്യ കേരളാകോണ്‍ഗ്രസ്സിനോട് മൃതുസമീപനം പുലര്‍ത്തുന്നതും സഭയുടെ അനുഗ്രഹാശംസകളോടെ പ്രവര്‍ത്തിക്കുന്ന സമിതിയെ മത്സരിക്കേണ്ടതില്ലായെന്ന തീരുമാനത്തില്‍ എത്തിക്കുകയായിരുന്നു. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി ഇടപെടുന്നതിനെതിരെ സമിതിയിലെ ഒരു വിഭാഗം ശക്തമായി എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്. സമിതി സ്വതന്ത്രമായ ഒരു കര്‍ഷക സംഘടന ആയി പ്രവര്‍ത്തികണം എന്നാണ് ഈ കൂട്ടരുടെ വാദം.

TAGS :

Next Story